15 June 2025, 05:28 PM IST

ആരാധകനോട് ദേഷ്യപ്പെടുന്ന കമൽഹാസൻ | സ്ക്രീൻഗ്രാബ്
ചെന്നൈ: മക്കൾ നീതി മയ്യത്തിന്റെ യോഗത്തിൽ തന്നെ കാണാൻ വാളുമായെത്തിയ ആരാധകനോട് ദേഷ്യപ്പെട്ട് കമൽഹാസൻ. ശനിയാഴ്ചയായിരുന്നു സംഭവം. വാളുമേന്തി ചിത്രമെടുക്കണമെന്ന് ആരാധകൻ ആവശ്യപ്പെട്ടതാണ് കമൽഹാസനെ ചൊടിപ്പിച്ചതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ദൃശ്യം വാർത്താ ഏജൻസിയായ പിടിഐ പുറത്തുവിട്ടു.
കമൽഹാസൻ തമിഴ്നാട്ടിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ യോഗം നടന്നത്. നിരവധി ആരാധകർ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. കമൽ വേദിയിൽ നിൽക്കുമ്പോൾ ഒരാരാധകൻ വാളുമായി അദ്ദേഹത്തെ സമീപിച്ചു. വാൾ ഉറയിൽ നിന്ന് പുറത്തെടുത്ത് അത് പിടിച്ച് പോസ് ചെയ്യാൻ ഇയാൾ കമലിനോട് ആവശ്യപ്പെട്ടു. ആദ്യം കമൽ പുഞ്ചിരിക്കുകയും വാൾ പിടിച്ചുകൊണ്ട് തലയാട്ടുകയും ചെയ്തു.
എന്നാൽ ആരാധകൻ വീണ്ടും നിർബന്ധിക്കുകയും വാളിന്റെ ഉറയുടെ കെട്ട് അഴിക്കാൻ ശ്രമിക്കുകയുംചെയ്തു. വാളുമായി പോസ് ചെയ്യാൻ ഇയാൾ വീണ്ടും നിർബന്ധിച്ചപ്പോൾ കമൽഹാസന് ദേഷ്യം വരികയും ആരാധകനേയും സുഹൃത്തുക്കളെയും ശാസിക്കുകയും ചെയ്തു. ആളുകളോട് സംസാരിക്കുമ്പോൾ കമൽ മുന്നോട്ട് കൈ ചൂണ്ടുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ ആരാധകനെ പിന്തിരിപ്പിക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇടപെടുന്നുമുണ്ട്.
കമൽ തലയാട്ടുകയും ആരാധകസംഘത്തോട് മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. നിരവധി പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വാൾ സമ്മാനമായി ലഭിച്ചപ്പോൾ എന്തുകൊണ്ടാണ് കമൽഹാസൻ ദേഷ്യപ്പെട്ടതെന്ന് പറയണമെന്നാണ് ഒരാൾ പ്രതികരിച്ചത്. മറ്റുള്ളവരെപ്പോലെ വാളുയർത്തി അദ്ദേഹത്തിന് ഒരു ചിത്രം എടുക്കാമായിരുന്നെങ്കിലും അദ്ദേഹമത് ചെയ്തില്ല, നല്ല രാഷ്ട്രീയക്കാരൻ. അദ്ദേഹം തന്റെ തത്വങ്ങളിൽ ഉറച്ചുനിൽക്കുന്നു. വാൾ താഴെയായിരിക്കണം, പുസ്തകവും പേനയുമാണ് കയ്യിൽ വേണ്ടത് എന്നെല്ലാമാണ് മറ്റുകമന്റുകൾ.
Content Highlights: Kamal Haasan mislaid his temper astatine a enactment gathering erstwhile a instrumentality insisted connected a photograph with a sword





English (US) ·