17 August 2025, 03:56 PM IST

ഷൈൻ ടോം ചാക്കോ, ഹന്ന റെജി കോശി | Photo: Special Arrangement
ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും ഹന്ന റെജി കോശിയും നായികാ- നായകന്മാരായെത്തുന്നു. 'കൊറോണ പേപ്പേഴ്‌സ്' എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ആയിരുന്നു ഇരുവരും അവസാനം ഒന്നിച്ചത്. ഷൈന്‍- ഹന്ന റെജി കോശി ജോഡികളെ തനിക്ക് ഏറെ ഇഷ്ടമാണ് എന്ന് പ്രിയദര്‍ശന്‍ ഷൂട്ടിങ് സമയത്ത് പറഞ്ഞിരുന്നു.
ഗോവിന്ദ് വിജയന്‍ തിരക്കഥ നിര്‍വഹിക്കുന്ന ചിത്രം എന്‍.വി.പി. ക്രിയേഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഷാഫിയാണ് നിര്‍മിക്കുന്നത്. ജനുവരി ഒന്നിന് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍ കോഴിക്കോടും കുട്ടനാടുമാണ്.
എല്‍ബന്‍ കൃഷ്ണ ഛായാഗ്രഹണവും സുജിത് രാഘവ് കലാസംവിധാനവും നിര്‍വഹിക്കുന്ന ചിത്ത്രത്തില്‍ ഗിരീഷ് അത്തോളിയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മാര്‍ക്കറ്റിങ് ആന്‍ഡ് പ്രൊമോഷന്‍സ്: മാക്‌സോ ക്രീയേറ്റീവ്. പിആര്‍ഒ: മഞ്ജു ഗോപിനാഥ്.
Content Highlights: Shine Tom Chacko and Hannah Reji Koshy reunite successful a caller movie directed by Haridas
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·