പ്രിയദർശനും അക്ഷയ് കുമാറും സുനിൽ ഷെട്ടിയും സുഹൃത്തുക്കൾ; ഹേരാ ഫേരി 3-ൽ അഭിനയിക്കും- പരേഷ് റാവൽ

6 months ago 6

30 June 2025, 11:27 AM IST

paresh rawal akshay kumar priyadarshan

പരേഷ് റാവൽ, പ്രിയദർശനും അക്ഷയ് കുമാറും | Photo: AFP, Facebook/ Priyadarshan

ആഴ്ചകളോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നിയമപ്രശ്‌നങ്ങള്‍ക്കും വിരാമമെന്ന സൂചന നല്‍കി നടന്‍ പരേഷ് റാവല്‍. പ്രിയദര്‍ശന്‍ സംവിധാനംചെയ്യുന്ന ബോളിവുഡ് ചിത്രം 'ഹേരാ ഫേരി 3'-യില്‍ അഭിനയിക്കുമെന്ന് പരേഷ് റാവല്‍ വ്യക്തമാക്കി. നേരത്തെ, ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റ ശേഷം പിന്മാറുന്നതായുള്ള പരേഷ് റാവലിന്റെ പ്രഖ്യാപനം വിവാദമായിരുന്നു.

'ഹേരാ ഫേരി 3' അണിയറപ്രവര്‍ത്തകരുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായി പരേഷ് റാവല്‍ അറിയിച്ചു. ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒന്നുമില്ലെന്ന് ഒരു അഭിമുഖത്തില്‍ പരേഷ് റാവല്‍ പറഞ്ഞു. എല്ലാവരും ഒത്തുചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മികച്ച സിനിമാ അനുഭവം നല്‍കണമെന്നും പരേഷ് റാവല്‍ അഭിപ്രായപ്പെട്ടു.

പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചു. പ്രിയദര്‍ശനും അക്ഷയ് കുമാറും സുനില്‍ ഷെട്ടിയും തന്റെ കാലങ്ങളായുള്ള സുഹൃത്തുക്കളാണെന്നും പരേഷ് റാവല്‍ വ്യക്തമാക്കി.

ചിത്രത്തിന്റെ ടീസര്‍ ചിത്രീകരിക്കുകയും പ്രതിഫലത്തിന്റെ ആദ്യഗഡു കൈപ്പറ്റുകയും ചെയ്ത ശേഷമായിരുന്നു പരേഷ് റാവല്‍ പിന്മാറ്റം പ്രഖ്യാപിച്ചത്. പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാവായ അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനി 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. അടുത്തവര്‍ഷം ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

Content Highlights: Paresh Rawal confirms his instrumentality to Hera Pheri 3 aft resolving ineligible disputes with Akshay Kumar

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article