Authored by: അശ്വിനി പി|Samayam Malayalam•27 Apr 2026, 10:55 americium IST
പ്രേമം എന്ന മലയാള സിനിമയില്‍ തുടങ്ങിയ സായി പല്ലവിയുടെ യാത്ര ഇപ്പോള്‍ ബോളിവുഡില്‍ ചെന്നു നില്‍ക്കുകയാണ്. ഏക് ദിന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തുടക്കം കുറിക്കുകയാണ് നടി
സായി പല്ലവിയെ കുറിച്ച് ആമിർ ഖാൻകഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്ക് ആമിര്‍ ഖാനും പങ്കെടുത്തിരുന്നു. പ്രിവ്യു കണ്ട് ആമിര്‍ ഖാന്‍ ഇമോഷണലായതും കരയുന്നതുമായ വീഡിയോ ഇതിനോടകം പുറത്തുവന്നതാണ്. ഷോയ്ക്ക് ശേഷം ബോളിവുഡിലെ ദ പെര്‍ഫക്ട് ഖാന്‍ എന്നറിയപ്പെടുന്ന ആമിര്‍ ഖാന്‍ സായി പല്ലവിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുന്നത്.
Also Read: അനിയത്തിയുടെ കൂട്ടുകാരിയെ പ്രേമിച്ചുകെട്ടി, ഭാര്യ നല്‍കുന്ന ഏറ്റവും വലിയ സപ്പോര്‍ട്ട് എന്താണ് എന്ന ചോദ്യത്തിന് സുരാജിന്റെ മറുപടിവളരെ ഗംഭീരമായ അഭിനയമാണ് ചിത്രത്തില്‍ സായി പല്ലവി കാഴ്ചവച്ചിരിയ്ക്കുന്നത്, എനിക്ക് തോന്നുന്നു ഇന്ന് നമ്മുടെ രാജ്യത്തിലെ ഏറ്റവും മികച്ച നടിയാണ് സായി പല്ലവി - എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്. അദ്ദേഹത്തെ പോലൊരു നടന്റെ വാക്കുകള്‍ സായി പല്ലവിയ്ക്കും വിലമതിക്കാന്‍ കഴിയാത്ത അംഗീകാരമായിരുന്നു.
ആദ്യ ഹിന്ദി സിനിമയുടെ പ്രമോഷന് ഹിന്ദിയില്‍ സംസാരിച്ച സായി പല്ലവിയുടെ വീഡിയോയും വൈറലാവുന്നുണ്ട്. ഏക് ദിന്‍ എന്ന ചിത്രത്തിന്റെ യാത്ര വളരെ മനോഹരമായിരുന്നു എന്നാണ് സായി പല്ലവി പറഞ്ഞത്. ഷോയില്‍ വിത്ത് ഔട്ട് മേക്കപ്പോടെ എത്തിയ നടിയുടെ സൗന്ദര്യത്തെ കുറിച്ചും, ക്യൂട് ലുക്കിനെ കുറിച്ചും, നിഷ്‌കളങ്കമായ ചിരിയെ കുറിച്ചും വാ തോരാതെ സംസാരിക്കുകയാണിപ്പോള്‍ ആരാധകര്‍.
Also Read: എന്റെ മകളുടെ അമ്മ മാത്രമല്ല, എനിക്ക് സോള്‍മേറ്റ് കൂടെയാണ്; കാലങ്ങള്‍ക്ക് ശേഷം അഭിഷേക് ബച്ചന്‍ അത് തുറന്നു പറയുന്നു
സുനില്‍ പാണ്ഡെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏക് ദിന്‍. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആമിര്‍ ഖാനും മന്‍സൂര്‍ ഖാനും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന സിനിമ മെയ് 1 ന് തിയേറ്ററുകളിലെത്തും






English (US) ·