പ്രിവ്യൂ ഷോയിൽ ഗംഭീര അഭിപ്രായം; 'മൂൺ വാക്ക്' ഇന്നുമുതൽ തിയേറ്ററുകളിൽ 

7 months ago 9

മലയാള സിനിമക്ക് വീണ്ടും ഒരുകൂട്ടം നവാഗതരായ പ്രതിഭകളെ സമ്മാനിക്കുകയാണ് മൂൺ വാക്ക് എന്ന ചിത്രം. കഴിഞ്ഞദിവസം കൊച്ചിയിൽനടന്ന മൂൺവാക്കിന്റെ പ്രീമിയർ ഷോ കാണാനായി മലയാള സിനിമയിലെ വിവിധ മേഖലകളിലെ പ്രഗത്ഭരാണ് എത്തിച്ചേർന്നത്. ചിത്രത്തിന്റെ പ്രിവ്യൂവിന് വലിയ പ്രശംസയും നിലയ്ക്കാത്ത കൈയടികളുമാണ് ലഭിച്ചത്. "ചീള് പിള്ളേരുടെ ഞെരിപ്പ് പ്രകടനം" ഇനി ഞങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുകയാണെന്നു ലിജോ ജോസ് പെല്ലിശ്ശേരി പ്രിവ്യൂ ഷോക്ക് ശേഷം പറഞ്ഞു.

ഞങ്ങൾ മലർവാടിയിലൂടെ വന്ന് പ്രേക്ഷക സ്വീകാര്യത നേടിയ പോലെ മൂൺ വാക്ക് താരങ്ങളും അവരുടെ പ്രിയപ്പെട്ട താരമാകുമെന്ന് " ഭഗത് മാനുവൽ പറഞ്ഞത് ശ്രേദ്ധേയമാണ്. മേജർ രവി, ടിനു പാപ്പച്ചൻ, ജിസ് ജോയ്, മഞ്ജു പിള്ള, വിഷ്ണു ഉണ്ണി കൃഷ്ണൻ, സുധി കോപ്പ, രവീന്ദ്രൻ, അഭിമന്യു തിലകൻ, ഗിരീഷ് ഗംഗാധരൻ, ഭഗത് മാനുവൽ, വിപിൻ അറ്റ്ലി, നജീം കോയ, ആൽഫി പഞ്ഞിക്കാരൻ, നിഷാ സാരംഗ് തുടങ്ങി നിരവധി താരങ്ങൾ പ്രീവ്യൂ ഷോക്ക് ശേഷം യുവ താരനിരയെയും ചിത്രത്തെയും അഭിനന്ദിച്ചു. വെള്ളിയാഴ്ച മുതൽ മൂൺ വാക്ക് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു.

മൂൺ വാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി മൂൺവാക്കിലെ വേവ് സോങ് എന്ന ഗാനത്തിന്റെ റീൽ കോണ്ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾക്കു പുറമെ, ലിജോ ജോസ് പെല്ലിശ്ശേരി പുതിയ ഗാന ചിത്രീകരണത്തിലേക്കും അവസരം നൽകും. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ മൂൺവാക്ക് സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്. മൂൺവാക്കിന്റെ ട്രെയ്ലറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാണ്.

മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂർണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂൺവാക്ക് മാജിക് ഫ്രെയിംസ് വിതരണം നിർവഹിക്കുന്നു.

നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരുകൂട്ടം ചുറുചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. വിനോദ്എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണനും ചേർന്നാണ് മൂൺ വാക്കിന്റെ കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, ഛായാഗ്രഹണം : അൻസാർ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.

മൂൺവാക്കിന്റെ മറ്റു അണിയറ പ്രവർത്തകർ ഇവരാണ്. സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട് :സാബു മോഹൻ,കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ. മേക്കപ്പ്: സജി കൊരട്ടി, സന്തോഷ് വെൺപകൽ. ആക്ഷൻ: മാഫിയ ശശി, ഗുരുക്കൾ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അനൂജ് വാസ്, നവീൻ പി തോമസ്. പ്രൊഡക്ഷൻ കൺട്രോളർ :ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ്: ഉണ്ണി കെ ആർ, അസോസിയേറ്റ് ഡയറക്ടേഴ്സ്: സുമേഷ് എസ് ജെ, അനൂപ് വാസുദേവ്, കളറിസ്റ്റ്: നന്ദകുമാർ,സൗണ്ട് മിക്സ്: ഡാൻജോസ്, ഡി ഐ: പോയെറ്റിക്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, ടൈറ്റിൽ ഗ്രാഫിക്സ് : ശരത് വിനു, വിഎഫ്എക്സ് : ഡി ടി എം, പ്രൊമോ സ്റ്റിൽസ് മാത്യു മാത്തൻ, സ്റ്റിൽസ് ജയപ്രകാശ് അത്തല്ലൂർ, ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത്സ്,ഡിജിറ്റൽ മാർക്കറ്റിംഗ്: സിനിമ പ്രാന്തൻ, അഡ്വെർടൈസിങ്: ബ്രിങ്ഫോർത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

Content Highlights: Moonwalk movie theaters from today

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article