Published: July 12 , 2025 12:16 AM IST
1 minute Read
കൊച്ചി ∙ പുതിയ സീസണിന്റെ ഒരുക്കങ്ങൾ നിർത്തിവയ്ക്കാൻ എല്ലാ ഐഎസ്എൽ ക്ലബ്ബുകൾക്കും നിർദേശം. പ്രീ സീസൺ ഒരുക്കങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) ഐഎസ്എൽ ക്ലബ്ബുകൾക്ക് ഇ–മെയിൽ സന്ദേശം അയക്കുകയായിരുന്നു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെയും (എഐഎഫ്എഫ്) ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ഐഎസ്എൽ നടത്തിപ്പിനു വേണ്ടി, റിലയൻസ് നേതൃത്വത്തിലുള്ള എഫ്എസ്ഡിഎലും ഫെഡറേഷനും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (എംആർഎ) കാലാവധി ഡിസംബറിൽ അവസാനിക്കും. കരാർ ഇതുവരെ പുതുക്കാത്തതാണു പ്രതിസന്ധിക്കു കാരണം. തുടർന്ന്, ഫുട്ബോൾ കലണ്ടറിൽ നിന്ന് ഐഎസ്എലിനെ ഒഴിവാക്കിയിരുന്നു. ലീഗ് സംഘാടകരും ക്ലബ്ബുകളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ടിവി, സ്ട്രീമിങ് കാഴ്ചക്കാരുടെ എണ്ണത്തിലുണ്ടായ കുറവും നിലനിൽക്കെയാണു കരാർ പ്രതിസന്ധി. ഇതോടെ 12 –ാം സീസണിലേക്കു കടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഭാവി അനിശ്ചിതത്വത്തിലായി. സീസൺ വൈകുകയോ പൂർണമായി ഉപേക്ഷിക്കുകയോ ചെയ്യുമെന്ന ആശങ്കയുണ്ട്.
Disclaimer: വാർത്തയുടെ കൂടെയുള്ള ഐഎസ്‌എൽ ലോഗോയുടെ ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @IndSuperLeague എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·