പ്രീതം ആന്റ് പെഡ്രോയുടെ ടീസര്‍ എത്തി; ഇത് എന്റര്‍ടൈന്‍മെന്റ് ആയിരിക്കും എന്നുറപ്പ്!

22 hours ago 1
പ്രേക്ഷകരെ കൂടുതല്‍ ആവേശഭരിതരാക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ പ്രീതം ആന്റ് പെഡ്രോയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹാസ്യവും രഹസ്യവും കലാപവും അപ്രതീക്ഷിതമായ കൂട്ടുകെട്ടുകളുമൊക്കെയുള്ള മനോഹരമായ ഒരു വിനോദയാത്രയായിരിക്കും ഈ സീരീസ് എന്ന ഉറപ്പ് നല്‍കിക്കൊണ്ടാണ് ജിയോ ഹോട്‌സ്റ്റാറിലൂടെ ട്രെയിലര്‍ പുറത്തുവന്നിരിയ്ക്കുന്നത്

ഗോവയുടെ വര്‍ണാഭമായ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന പ്രീതം ആന്റ് പെഡ്രോ പൂര്‍ണമായും രണ്ട് വ്യത്യസ്തമായ ലോകങ്ങള്‍ അത്യപൂര്‍വ സാഹചര്യങ്ങളില്‍ ഏറ്റുമുട്ടുന്ന കഥയാണ്. കഥയുടെ കേന്ദ്ര കഥാപാത്രമായ പെഡ്രോ തന്റെ ഉളളിലെ ചിന്തകളെ ആശ്രയിച്ചു ജീവിക്കുന്ന പഴയ പൊലീസ് ഉദ്യോഗസ്ഥനാണ്യ പ്രീതം മിടുക്കനായ ഒരു യുവ ടെക് വിദഗ്ധനും.

Also Read: സിനിമ വേണ്ട, ഭര്‍ത്താവും കുട്ടികളും കുടുംബവും മതി എന്ന് പറഞ്ഞ് പോയ ആളാണ്; എന്തുകൊണ്ട് തിരിച്ചുവന്നു എന്ന് മധൂ

രാജ്കുമാര്‍ ഹിരാനിയുടെ ക്രിയേഷനില്‍ അവിനാഷ് അരുണ്‍ സംവിധാനം ചെയ്യുന്ന സീരീസില്‍ അര്‍ഷദ് വാര്‍സി, വിക്രാന്ത് മാസ്സി, വിര്‍ ഹിരാനി, മോനാ സിംഗ്, ബോമന്‍ ഇറാനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീര്‍ ഹിറാനിയും അര്‍ഷാദ് വര്‍സി യും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്. ജിയോ ഹോട്‌സ്റ്റാറിലൂടെ ജൂലൈ മൂന്ന് മുതലാണ് പ്രീതം ആന്റ് പെഡ്രോ സ്ട്രീമിങ് ആരംഭിയ്ക്കുന്നത്

ഈ കഥയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചതത് അതിന്റെ ഹൃദയത്തിലുള്ള ബന്ധമാണ് എന്നാണ് രാജ്കുമാര്‍ ഹിരാനി പറഞ്ഞത് പ്രീതവും പെഡ്രോയും പൂര്‍ണമായും വ്യത്യസ്ത ലോകങ്ങളില്‍ നിന്നുള്ളവരാണ്, അവര്‍ ജീവിതത്തെ വളരെ വ്യത്യസ്തമായി കാണുന്നു, എങ്കിലും അവര്‍ ഒരുമിച്ച് ഒരു യാത്ര ചെയ്യേണ്ട സാഹചര്യത്തില്‍പ്പെടുന്നു. മനുഷ്യരുടെ കഥകളും അവരുടെ വൈരുദ്ധ്യങ്ങളുമാണ് എന്നെ എപ്പോഴും ആകര്‍ഷിച്ചിട്ടുള്ളത്, കൂടാതെ അവര്‍ സൃഷ്ടിക്കുന്ന അപ്രതീക്ഷിത ബന്ധങ്ങളും. ഈ സീരീസ് അതെല്ലാം പരിശോധിക്കാന്‍ അനുവദിച്ചു എന്ന് രജാക്ുമാര്‍ ഹിരാനി പറഞ്ഞു.

Also Read: വേര്‍പിരിയുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയോ? വിജയ് - സംഗീത വിവാഹ മോചന കേസ്, കോടതിയില്‍ ഇന്ന് സംഭവിച്ചത്?

ഹാസ്യവും കലാപവുമുള്ള ഒരു കഥയാണെങ്കില്‍ പോലും അത് മനുഷ്യ ബന്ധത്തിനും പ്രാധാന്യം നല്‍കിയിരിക്കുന്നു എന്നതാണ് സീരീസില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ചത് എന്ന് അവിനാഷ് അരുണ്‍ പറയുന്നു.

Read Entire Article