Published: August 05, 2026 01:10 PM IST
1 minute Read
സിഡ്നി ∙ ലോക ക്രിക്കറ്റിലെ മികച്ച പേസ് ബോളർമാരുടെ പേരെടുത്താൽ അതിൽ ഉറപ്പായും ഓസീസ് ഇതിഹാസം ബ്രെറ്റ് ലീ ഉണ്ടാകും. 1999 മുതൽ 2012 വരെ ഓസ്ട്രേലിയൻ ടീമിലംഗമായിരുന്ന ബ്രെറ്റ് ലീ, ഏതു ബാറ്ററുടെയും പേടിസ്വപ്നമായിരുന്നു. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) വിവിധ ടീമുകൾക്കായും ബ്രെറ്റ് ലീ തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ, ഐപിഎലിൽ പഞ്ചാബ് കിങ്സ് സഹഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റയുമായി മുൻപ് പ്രണയത്തിലായിരുന്നെന്ന ഗോസിപ്പുകളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. ഐപിഎൽ തുടങ്ങിയ 2008 മുതൽ 2010 വരെ മൂന്നു സീസണുകളിൽ പഞ്ചാബ് കിങ്സ് (അന്ന് കിങ്സ് ഇലൻ പഞ്ചാബ്) താരമായിരുന്നു ബ്രെറ്റ് ലീ.
What you should work next
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഈ ഊഹാപോഹങ്ങളെക്കുറിച്ച് ബ്രെറ്റ് ലീ പ്രതികരിച്ചത്. താനും പ്രീതിയും സുഹൃത്തുക്കൾ മാത്രമായിരുന്നെന്നും ഇപ്പോഴും അങ്ങനെ തന്നെയാണെന്നും താരം വ്യക്തമാക്കി. ‘‘നിങ്ങൾക്കുള്ള വാർത്ത ഇതാണ്: ഞാൻ ഒരു ബോളിവുഡ് നടിയുമായും ഡേറ്റിങ് നടത്തിയിട്ടില്ല. പ്രീതി സിന്റയും ഞാനും നല്ല സുഹൃത്തുക്കളായിരുന്നു, ഇപ്പോഴും ആണ്. അവർ പഞ്ചാബ് ടീമിന്റെ ബോസ് ആയിരുന്നു. അവർ ബുദ്ധിശാലിയായ ഒരു സ്ത്രീയാണ്, എനിക്ക് അവരോട് വലിയ ബഹുമാനമുണ്ട്. ഇത്തരം കഥകൾ എന്നെ ഒരിക്കലും അലട്ടിയിട്ടില്ല, കാരണം എനിക്ക് എപ്പോഴും സത്യം അറിയാമായിരുന്നു. ആളുകൾക്ക് ഇഷ്ടമുള്ളതുപോലെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാം, പക്ഷേ ഞാൻ അതിനെ എന്നെ ബാധിക്കാൻ അനുവദിച്ചില്ല.’’– ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ ബ്രെറ്റ് ലീ പറഞ്ഞു.
ഏകദേശം രണ്ടു പതിറ്റാണ്ടിനു ശേഷമാണ് വിഷയത്തിൽ ബ്രെറ്റ് ലീയുടെ തുറന്നുപറച്ചിൽ. എന്നാൽ പ്രീതി സിന്റ 2010ൽ തന്നെ ഈ ഗോസിപ്പുകളോട് പ്രതികരിച്ചിരുന്നു. ‘‘എല്ലാ വർഷവും ബ്രെറ്റുമായി എന്നെ പ്രണയത്തിലാക്കുന്നത് ഇപ്പോൾ വളരെ പഴയതും മടുത്തതുമായ വാർത്തയാണ്! അതിനാൽ ക്ഷമിക്കണം സുഹൃത്തുക്കളെ, ഇവിടെ പുതിയ വാർത്തകളൊന്നുമില്ല! ഞങ്ങൾ സുഹൃത്തുക്കളാണ്.’’– പ്രീതി അന്നു പറഞ്ഞു.
ഈ അഭ്യൂഹങ്ങൾക്കു മുൻപു തന്നെ ബ്രെറ്റ് ലീ വിവാഹിതനായിരുന്നു. 2006ലാണ് എലിസബത്ത് കെമ്പിനെ ബ്രെറ്റ് ലീ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകൻ ജനിക്കുകയും ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇവരുടെ ബന്ധത്തിൽ വിള്ളലുകൾ വീഴാൻ തുടങ്ങുകയും രണ്ടു വർഷത്തിന് ശേഷം അവർ വേർപിരിയുകയും ചെയ്തു. 2009ൽ ഇവർ ഔദ്യോഗികമായി വിവാഹമോചനം നേടി. പിന്നീട് 2014ൽ ലീ ലാന ആൻഡേഴ്സനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഇവർക്ക് രണ്ടു കുട്ടികളുണ്ട്.
അതേസമയം, പ്രീതി സിന്റ കഴിഞ്ഞ ഏതാനും വർഷങ്ങളായി അവർ ബോളിവുഡിൽ അത്ര സജീവമല്ല. എങ്കിലും, സണ്ണി ഡിയോൾ പ്രധാന വേഷത്തിൽ എത്തുന്ന ‘ബട്വാര 1947’ എന്ന ചിത്രത്തിൽ താരമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഓഗസ്റ്റ് 14ന് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഐപിഎലിൽ പഞ്ചാബ് ഫ്രാഞ്ചൈസിയുടെ സഹഉടമയായി തുടരുന്നു പ്രീതി, ടീമിന്റെ ഹോം മാച്ചുകളിൽ ഗാലറിയിൽ സജീവ സാന്നിധ്യമാണ്.
English Summary:
Brett Lee has clarified rumors astir his past romanticist engagement with Bollywood histrion and co-owner of Punjab Kings, Preity Zinta. Lee stated that they were and stay bully friends, addressing speculation that has persisted for astir 2 decades.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·