Published: May 14 , 2025 12:53 PM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) പഞ്ചാബ് ജഴ്സിയിൽ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെലിന്റെ പ്രകടനം മോശമാകുന്നത് പ്രീതി സിന്റയെ വിവാഹം കഴിക്കാനാകാതെ പോയതുകൊണ്ടാണോയെന്ന ആരാധകന്റെ ചോദ്യത്തിന് അതേനാണയത്തിൽ തിരിച്ചടിച്ച് നടി. സമൂഹമാധ്യമ അക്കൗണ്ടിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് ഒരു ആരാധകൻ പ്രീതി സിന്റയ്ക്കു മുന്നിൽ പ്രകോപനപരമായ ചോദ്യം ഉന്നയിച്ചത്.
ഇത്തരമൊരു ചോദ്യം ഏതെങ്കിലും ഒരു ടീമിന്റെ ഉടമയായ പുരുഷനോടു ചോദിക്കാൻ താങ്കൾ ധൈര്യപ്പെടുമോ എന്ന് പ്രീതി സിന്റ മറുപടിയായി കുറിച്ചു. സ്ത്രീകളോടുള്ള വേർതിരിവിന്റെ ഭാഗമാണ് ഈ ചോദ്യമെന്നും പ്രീതി സിന്റ ചൂണ്ടിക്കാട്ടി.
‘‘ക്രിക്കറ്റ് രംഗത്തേക്കു വരുന്നതുവരെ ഒരു കോർപറേറ്റ് സംവിധാനത്തിൽ പിടിച്ചുനിൽക്കാൻ സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസം ഞാൻ മനസ്സിലാക്കിയിരുന്നില്ല. താങ്കൾ തമാശരൂപേണയാണ് ഈ ചോദ്യം ഉന്നയിച്ചതെന്ന് മനസ്സിലാക്കുന്നു. പക്ഷേ ആ ചോദ്യം ഒന്നു വിശദമായി പരിശോധിച്ച് വിലയിരുത്തുന്നത് നന്നായിരിക്കും. കാരണം, അതൊട്ടും സുഖകരമായ ഒന്നല്ല’ – പ്രീതി സിന്റ കുറിച്ചു.
Will you inquire this question to the antheral squad owners of each teams, oregon is this favoritism conscionable towards the women? I ne'er knew however hard it is for women to past successful firm setups until I got into cricket. I’m definite you asked this question retired of humour, but I anticipation you… https://t.co/cBX4SbqAwS
— Preity G Zinta (@realpreityzinta) May 13, 2025‘‘കഴിഞ്ഞ 18 വർഷം കഠിനാധ്വാനം ചെയ്താണ് ഞാൻ ഈ നിലയിലെത്തിയത്. അതുകൊണ്ട് ആ ബഹുമാനം എനിക്കു തരണം. മാത്രമല്ല, ലിംഗവ്യത്യാസത്തിന്റെ പേരിലുള്ള തരംതിരിവും അവസാനിപ്പിക്കണം. നന്ദി’ – പ്രീതി സിന്റ കുറിച്ചു.
സംഭവം വിവാദമായതോടെ ആരാധകൻ ചോദ്യം ഡിലീറ്റ് ചെയ്തെങ്കിലും, പ്രീതി സിന്റയുടെ മറുപടിയും സ്പോർട്സ് ടീമിന്റെ ഉടമസ്ഥത പോലുള്ള പുരുഷാധിപത്യമുള്ള മേഖലകളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും വലിയ തോതിൽ ചർച്ചയായി.
English Summary:








English (US) ·