06 June 2025, 04:47 PM IST

പീയുഷ് ചൗള | PTI
ന്യൂഡല്‍ഹി: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ പീയുഷ് ചൗള. രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിന് വിരാമമിടുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരം അറിയിച്ചത്. 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ചൗള.
ഇന്ത്യക്കായി മൂന്ന് ടെസ്റ്റുകളിലും 25 ഏകദിനത്തിലും ഏഴ് ടി20-യിലും കളിച്ചു. ആഭ്യന്തരക്രിക്കറ്റിലും ഐപിഎല്ലിലുമാണ് പീയുഷ് ചൗള കൂടുതലും തിളങ്ങിയത്. ആഭ്യന്തരക്രിക്കറ്റില്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത് ടീമുകള്‍ക്കായാണ് കളിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 446 വിക്കറ്റുകളെടുത്തു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായി കളിച്ചു. കൊല്‍ക്കത്തയ്ക്കായി കളിച്ച പീയുഷ് 2012, 2014 വര്‍ഷങ്ങളില്‍ ഐപിഎല്‍ കിരീടം നേടി. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനാണ് ചൗള. 192 മത്സരങ്ങളില്‍ നിന്ന് താരം 192 വിക്കറ്റുകളെടുത്തു.
Content Highlights: Piyush Chawla retires from nonrecreational cricket








English (US) ·