പ്രേക്ഷകരിൽ ആകാംക്ഷ! വീണ്ടും നായകനായി മാത്യു തോമസ്; നൈറ്റ് റൈഡേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സ്വീകരിച്ച് ആരാധകർ

7 months ago 6

Authored by: ഋതു നായർ|Samayam Malayalam11 Jun 2025, 3:49 pm

പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കൾ. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

നൈറ്റ് റൈഡേഴ്‌സ്നൈറ്റ് റൈഡേഴ്‌സ് (ഫോട്ടോസ്- Samayam Malayalam)
മലയാള സിനിമയിലെ പ്രമുഖ ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ നൈറ്റ് റൈഡേഴ്‌സ് നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമ്മാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവരാണ് നൈറ്റ് റൈഡേഴ്സിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

പ്രേക്ഷകപ്രീതി നേടിയ ചിത്രം പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കൾ. നൈറ്റ് റൈഡേഴ്സിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്: എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബിജേഷ് താമി, ഡി ഓ പി- അഭിലാഷ് ശങ്കർ, എഡിറ്റർ- നൗഫൽ അബ്ദുള്ള, മ്യൂസിക്- യാക്ക്സൻ ഗാരി പെരേര, നേഹ എസ്. നായർ, ആക്ഷൻസ് - കലൈ കിങ്സ്റ്റൻ, സൗണ്ട് ഡിസൈൻ - വിക്കി, ഫൈനൽ മിക്സ് - എം.ആർ. രാജാകൃഷ്ണൻ, വസ്ത്രാലങ്കാരം - മെൽവി ജെ, വി എഫ് എക്സ് - പിക്റ്റോറിയൽ എഫ് എക്സ്, മേക്കപ്പ് - റോണക്സ് സേവ്യർ, ആർട്ട് ഡയറ ക്റ്റർ - നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഫിലിപ്പ് ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ - ഡേവിസൺ സി ജെ, സ്റ്റിൽസ് : സിഹാർ അഷ്‌റഫ്, പോസ്റ്റർ ഡിസൈൻ : എസ് കെ ഡി, മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്സ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പി ആർ ഓ : പ്രതീഷ് ശേഖർ....
Read Entire Article