പ്രേമ ലാവയില്‍ എരിയുന്ന വേടന്‍; 'മോണലോവ' ഒഫീഷ്യല്‍ വീഡിയോ പുറത്തിറങ്ങി

6 months ago 6

27 June 2025, 09:44 PM IST

Vedan Mauna Loa

വീഡിയോയിൽനിന്ന്‌ | Photo: Screen grab/ VEDAN with word

റാപ്പര്‍ വേടന്റെ ഏറ്റവും ഒടുവിലിറങ്ങിയ ആഘോഷിക്കപ്പെട്ട റാപ്പ് 'മോണ ലോവ'യുടെ ഒഫീഷ്യല്‍ വീഡിയോ പുറത്തിറങ്ങി. വേടന്റെ 'വേടന്‍ വിത്ത് വേഡ്' എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. പാട്ടിലെ വരികളോട് ചേര്‍ന്നുനില്‍ക്കുന്ന അയഥാര്‍ഥമായ വിഷ്വലുകളാണ് വീഡിയോയുടെ പ്രത്യേകത.

ബല്‍റാം ജെ.യാണ് വീഡിയോ സംവിധാനംചെയ്തിരിക്കുന്നത് അഭി ശങ്കറിന്റേതാണ് ക്യാമറ. മൂന്നുമിനിറ്റില്‍ താഴെയുള്ള വീഡിയോയ്ക്കായി ഒട്ടേറെ പേരാണ് അണിയറയില്‍ പ്രയത്‌നിച്ചിരിക്കുന്നത്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ വീഡിയോ ഏറ്റെടുത്തു.

നേരത്തെ പല വേദികളിലും വേടന്‍ പാടിയിരുന്ന പാട്ട് ഔദ്യോഗികമായി കഴിഞ്ഞ ഏപ്രില്‍ അവസാനമാണ് പുറത്തിറങ്ങിയത്. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ 'മോണലോവ'യെ വിശേഷിപ്പിച്ചത്.

ഹവായ് ദ്വീപിലെ അഞ്ച് അഗ്‌നിപര്‍വതങ്ങളില്‍ ഒന്നാണ് 'മോണലോവ'. ലോകത്തെ ആക്ടീവായ ഏറ്റവും വലിയ അഗ്‌നിപര്‍വതവും 'മോണലോവ'യാണ്. തന്റെ പ്രണയത്തെ 'മോണോലോവ' അഗ്‌നിപര്‍വതത്തോട് ഉപമിക്കുന്നതാണ് വേടന്റെ വരികള്‍.

Content Highlights: Watch the authoritative euphony video for rapper Vedan`s deed opus Mauna loa

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article