Published: July 14 , 2025 12:43 PM IST
1 minute Read
ലണ്ടൻ∙ ഇഗ സ്യാംതെക്കിന്റെ ‘ടവൽ പ്രേമം’ വിമ്പിൾഡനിൽ പ്രസിദ്ധമാണ്. ഓരോ മത്സരത്തിനും മുൻപ് സംഘാടകർ നൽകുന്ന ടവൽ, മത്സരശേഷം തന്റെ ബാഗിലാക്കി കൊണ്ടുപോകുന്ന പതിവ് ഇഗയ്ക്കുണ്ട്. ഇതു ശ്രദ്ധയിൽപെട്ട സംഘാടകർ കിരീട നേട്ടത്തിനു ശേഷം ഇഗയ്ക്കൊരു സമ്മാനം നൽകി– ഇഗയുടെ പേരെഴുതിയ ഒരു സ്പെഷൽ ടവൽ.
‘പ്രോപ്പർട്ടി ഓഫ് ഇഗ സ്യാംതെക്, വിമ്പിൾഡൻ ചാംപ്യൻ’ എന്നാണ് ടവലിൽ എഴുതിയിരിക്കുന്നത്. ഈ ടവലുമായി ഇഗ നിൽക്കുന്ന ചിത്രം വിമ്പിൾഡൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
‘ഓരോ ടൂർണമെന്റ് കഴിഞ്ഞു മടങ്ങുമ്പോഴും എന്റെ കൂട്ടുകാരും കുടുംബാംഗങ്ങളും ടവൽ കൊണ്ടുവന്നില്ലേ എന്നു ചോദിക്കും. അവർക്കു നൽകാനാണ് മത്സരശേഷം ഞാൻ ടവൽ എടുത്തു കൊണ്ടുപോകുന്നത്. അതു ശരിയാണോ തെറ്റാണോ എന്നു ഞാൻ ചിന്തിക്കാറില്ല ’– സമ്മാനം സ്വീകരിച്ച ശേഷം ഇഗ പറഞ്ഞു.
English Summary:








English (US) ·