പ്ലസ് ടു വിന് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം, 18 വര്‍ഷത്തെ വിവാഹ ജീവിതം; ഇപ്പോഴും പരസ്പരം തിരഞ്ഞെടുക്കുന്നു എന്ന് ലക്ഷ്മി

1 week ago 6
ആര്‍ജെ മിഥുനും ഇന്‍ഫ്‌ളുവന്‍സറായ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടപ്പെട്ട കപ്പിളാണ്. ഇരുവരുടെയും കോമഡി റീലുകള്‍ക്ക് പ്രത്യേക ഫാന്‍ ഫോളോയിങ് തന്നെയുണ്ട്. ഇന്ന്, സെപ്റ്റംബര്‍ 9 ന് മിഥുന്റെയും ലക്ഷ്മിയുടെയും പതിനെട്ടാം വിവാഹ വാര്‍ഷികമാണ്. വിവാഹ വാര്‍ഷികത്തില്‍ ലക്ഷ്മി പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

20 വര്‍ഷത്തെ പ്രണയം, ചിരി, ഓര്‍മകള്‍, 18 വര്‍ഷം ഭാര്യാ- ഭര്‍ത്താക്കനാമാരായി ഒരുമിച്ച്, ഇപ്പോഴും എല്ലാ ദിവസവും പരസ്പരം തിരഞ്ഞെടുക്കുന്നു. പതിനെട്ടാം വിവാഹ വാര്‍ഷികാശംസകള്‍ എന്നാണ്- ലക്ഷ്മി മേനോന്‍ മിഥുനുമൊന്നിച്ചുള്ള ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Samayam Malayalamസുപ്രിയയുടെ പ്രസവം കോംപ്ലിക്കേറ്റഡ് ആയിരുന്നു, ആ 48 മണിക്കൂറാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവും അധികം പേടിച്ചത്; പൃഥ്വിരാജ്
വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതരായവരാണ് മിഥുനും ലക്ഷ്മിയും. താന്‍ ലക്ഷ്മിയെ കാണുമ്പോള്‍, അവള്‍ പ്ലസ്ടുവിന് പഠിക്കുകയായിരുന്നു എന്ന് മിഥുന്‍ പറഞ്ഞിട്ടുണ്ട്. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹവും, അന്ന് ലക്ഷ്മിയ്ക്ക് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂവത്രെ.

ദുബായില്‍ വച്ച് ഒരു പരിപാടിയിലാണ് മിഥുന്‍ ആദ്യമായി ലക്ഷ്മിയെ കാണുന്നത്, നര്‍ത്തകി എന്ന നിലയില്‍ പ്ലസ് ടുകാരിയെ പരിചയപ്പെട്ടു. നമ്പറൊക്കെ വാങ്ങി, പിന്നീട് കോളുകളിലൂടെയും മെസേജുകളിലൂടെ അടുത്തു. പ്രണയിച്ചു തുടങ്ങിയപ്പോള്‍ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് ഡേറ്റിങിന് പോകാന്‍ തുടങ്ങി. പക്ഷേ അമ്മ പിടിച്ചു, ഉടനെ കെട്ടിക്കുകയും ചെയ്തു- വളരെ ചുരുക്കി തങ്ങളുടെ പ്രണയത്തെ കുറിച്ച് ലക്ഷ്മിയും മിഥുനും പറഞ്ഞത് അങ്ങനെയാണ്.


സിനിമയില്‍ ചെറിയ ചെറിയ റോളുകള്‍ ചെയ്തുകൊണ്ടാണ് മിഥുന്‍ കരിയര്‍ ആരംഭിച്ചത്. പക്ഷേ ശ്രദ്ധിച്ചു തുടങ്ങിയത് അവതാരകനായി എത്തിയതിന് ളശേഷമാണ്. കോമഡി ഉത്സവം എന്ന ഷോയിലെ മിഥുന്റെ ആങ്കറിങ് പെട്ടന്ന് പ്രേക്ഷക പ്രിയം നേടി. അതിനപ്പുറം ദുബായില്‍ ആര്‍ജെയായി ജോലി ചെയ്യുന്ന ആളാണ് മിഥുന്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയ ലക്ഷ്മി ഇപ്പോള്‍ അഭിനയത്തിലും സജീവമാണ്. ഒരു മകളാണ് ദമ്പതികള്‍ക്കുള്ളത്. തനിക്ക് കലയോടുള്ള സ്‌നേഹം മനസ്സിലാക്കുകയും തന്നെ ഏറ്റവും അധികം പിന്തുണയ്ക്കുകയും ചെയ്യുന്ന ആള്‍ ഭാര്യ ലക്ഷ്മി തന്നെയാണ് എന്ന് മിഥുന്‍ പറഞ്ഞിട്ടുണ്ട്. മിഥുന് ബെൽസി പാഴ്സി എന്ന രോഗാവസ്ഥയുണ്ടായപ്പോൾ ലക്ഷ്മി നേർച്ചയുടെ ഭാഗമായി തലമുണ്ഡനം ചെയ്തിരുന്നു.
Read Entire Article