പ്ലേ ഓഫിന് മുൻപ് ടീമിൽ നിർണായക മാറ്റവുമായി ആർസിബി, ഇനി ടീം ഡബിൾ സ്ട്രോങ്ങ്; എത്തിയത് ഇന്ത്യൻ താരം

8 months ago 9

Curated byഗോകുൽ എസ് | Samayam Malayalam | Updated: 8 May 2025, 12:55 am

2025 സീസൺ പ്ലേ ഓഫിലേക്ക്‌ അടുക്കവെ ടീമിൽ സുപ്രധാന മാറ്റം വരുത്തി ആർസിബി. ദേവ്ദത്ത് പടിക്കലിന് പകരക്കാരൻ ടീമിലെത്തി‌‌.

ഹൈലൈറ്റ്:

  • സുപ്രധാന നീക്കവുമായി ആർസിബി
  • പുതിയ താരം ടീമിൽ
  • ടീമിന്റെ കരുത്ത് വർധിക്കും
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുറോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ഫോട്ടോസ്- Samayam Malayalam)
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിടിലൻ ഫോമിലാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. 11 കളികളിൽ എട്ട് വിജയങ്ങൾ നേടിയ അവർ നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. ഒരു കളിയിൽ കൂടി ജയിക്കാനായാൽ അവർക്ക് പ്ലേ ഓഫിലേക്ക് ടിക്കറ്റെടുക്കാം.‌ 2025 സീസൺ ഐപിഎൽ അവസാന ഘട്ടത്തിലേക്ക് അടുക്കവെ ഇപ്പോളിതാ ടീമിൽ സുപ്രധാന മാറ്റം വരുത്തിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. പരിക്കേറ്റ് പുറത്തായ ഇന്ത്യൻ സൂപ്പർ താരം ദേവ്ദത്ത് പടിക്കലിന് പകരം പുതിയ താരത്തെ സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയുടെ മുൻ ഓപ്പണറായിരുന്ന മയങ്ക് അഗർവാളാണ് ദേവ്ദത്ത് പടിക്കലിന് പകരക്കാരനായി ഇപ്പോൾ ആർസിബിയിൽ ചേർന്നിരിക്കുന്നത്.

പ്ലേ ഓഫിന് മുൻപ് ടീമിൽ നിർണായക മാറ്റവുമായി ആർസിബി, ഇനി ടീം ഡബിൾ സ്ട്രോങ്ങ്; എത്തിയത് ഇന്ത്യൻ താരം


2025 സീസൺ ഐപിഎല്ലിൽ ആർസിബിയിൽ എത്തിയ ദേവ്ദത്ത് പടിക്കൽ 10 മത്സരങ്ങളാണ് ടീമിനായി കളിച്ചത്. ഇതിൽ 27.44 ബാറ്റിങ് ശരാശരിയിൽ 247 റൺസ് നേടാൻ താരത്തിനായി‌. രണ്ട് സെഞ്ചുറികളും താരം സ്കോർ ചെയ്തു. ഹാംസ്ട്രിങ് പരിക്കിനെ തുടർന്നാണ് താരം സീസണിൽ നിന്ന് പുറത്തായത്. ഐപിഎല്ലിൽ വലിയ പരിചയസമ്പത്തുള്ള താരമാണ് ദേവ്ദത്ത് പടിക്കലിന് പകരം ആർസിബി ടീമിലെത്തിച്ചിരിക്കുന്ന മയങ്ക് അഗർവാൾ.

സ്റ്റമ്പുകള്‍ക്ക് പിന്നില്‍ ധോണിക്ക് ചരിത്രനേട്ടം; ആശ്വാസ ജയവുമായി സിഎസ്‌കെ, കെകെആറിന് വന്‍ പ്രഹരം
ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിൽ മയങ്ക് അൺസോൾഡായത് ക്രിക്കറ്റ് ലോകത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. 2011 മുതൽ ഐപിഎല്ലിൽ കളിക്കുന്ന മയങ്ക് അഗർവാൾ, 127 മത്സരങ്ങളിൽ നിന്ന് 22.74 ബാറ്റിങ് ശരാശരിയിൽ 2661 റൺസ് നേടിയിട്ടുണ്ട്‌. ആർസിബിയുടെ മുൻ താരമായിരുന്ന മയങ്ക് അഗർവാളിന് തന്റെ സ്വന്തം നാട്ടിലെ ടീമിലേക്കുള്ള തിരിച്ചുവരവ് കൂടിയാണിത്‌. ആർസിബിക്ക് പുറമെ ഡെൽഹി ക്യാപിറ്റൽസ്, റൈസിങ് പൂന സൂപ്പർ ജയന്റ്സ്, പഞ്ചാബ് കിങ്സ്, സൺ റൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കായും മയങ്ക് അഗർവാൾ കളിച്ചിട്ടുണ്ട്.

മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചത് 13 പേർ, കാരണം ആ ക്രിക്കറ്റ് നിയമം; നിർണായക മത്സരത്തിൽ പക്ഷേ ടീമിന് തോൽവി
സമീപ‌ വർഷങ്ങളിലെ ഏറ്റവും മികച്ച ഫോമിലാണ് ആർസിബി ഇത്തവണ കളിക്കുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള അവർക്ക് ശേഷിക്കുന്ന മൂന്ന് കളികളിൽ ഒരെണ്ണത്തിൽ വിജയിച്ചാൽ പ്ലേ ഓഫ് ഉറപ്പാക്കാം. ഈ മാസം ഒൻപതിനാണ് അവരുടെ അടുത്ത മത്സരം. ഋഷഭ് പന്ത് നയിക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സാണ് അവരുടെ എതിരാളികൾ. മെയ് പതിമൂന്നാം തീയതി സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരയും മെയ് 17 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെയുമാണ് ടീമിന്റെ മറ്റ് രണ്ട് മത്സരങ്ങൾ.
ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article