പ്ലേ ഓഫിൽ മുംബൈ ഇന്ത്യൻസിന് പുതിയ ഓപ്പണിങ് ജോഡി, പ്ലേയിങ് ഇലവനിൽ വമ്പൻ മാറ്റം; സാധ്യത ടീം ഇങ്ങനെ

8 months ago 9
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫിലെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ ലീഗ് മത്സരത്തിൽ ഡെൽഹി ക്യാപിറ്റൽസിനെ വീഴ്ത്തിയതോടെയാണ് ടീമിന്റെ പ്ലേ ഓഫ് പ്രവേശനം ഉറപ്പായത്. നിലവിൽ പോയിന്റ് പട്ടികയിൽ നാലാമതാണ് മുംബൈ. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിൽ ഫിനിഷ് ചെയ്ത് ക്വാളിഫയർ ഒന്നിലേക്ക് യോഗ്യത നേടുകയാവും ഇനി ടീമിന്റെ ലക്ഷ്യം.അതേ സമയം പ്ലേ ഓഫിലേക്ക് വരുമ്പോൾ വലിയ ആശങ്കയാണ് മുംബൈ ഇന്ത്യൻസിനുള്ളത്. ടീമിന്റെ ചില പ്രധാന താരങ്ങൾ പ്ലേ ഓഫിൽ ലഭ്യമല്ലാത്തതാണ് അവർക്ക് തലവേദന സമ്മാനിക്കുന്നത്‌. ദേശീയ ടീമിനൊപ്പം മത്സരമുള്ളതിനാൽ നാട്ടിലേക്ക് മടങ്ങുന്ന റിയാൻ റിക്കിൾട്ടൺ, വിൽ ജാക്സ്, കോർബിൻ ബോഷ് എ‌ന്നിവർ പ്ലേ ഓഫിൽ മുംബൈക്ക് ഒപ്പമുണ്ടാകില്ല. ഇവർക്ക് പകരക്കാരായി മികച്ച വിദേശ താരങ്ങളെ തന്നെ കൊണ്ടുവരാൻ മുംബൈക്ക് സാധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയം.

പ്ലേ ഓഫിൽ മുംബൈ ഇന്ത്യൻസിന് പുതിയ ഓപ്പണിങ് ജോഡി, പ്ലേയിങ് ഇലവനിൽ വമ്പൻ മാറ്റം; സാധ്യത ടീം ഇങ്ങനെ


ലീഗ് ഘട്ടത്തിൽ ഇറങ്ങിയ പ്ലേയിങ് ഇലവനിൽ സുപ്രധാന മാറ്റങ്ങളുമായാകും മുംബൈ പ്ലേ ഓഫിൽ കളിക്കുക. ഈ മാറ്റങ്ങൾ എന്തൊക്കെയായിരിക്കുമെന്നും പ്ലേ ഓഫിൽ ടീമിന്റെ സാധ്യത പ്ലേയിങ് ഇലവൻ എങ്ങനെയായിരിക്കുമെന്നും നോക്കാം.

റിയാൻ റിക്കിൾട്ടൺ നാട്ടിലേക്ക് മടങ്ങുന്നതിനാൽ പുതിയ ഓപ്പണിങ് ജോഡിയുമായിട്ടാകും മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ ഇറങ്ങുക. രോഹിത് ശർമക്ക് ഒപ്പം ഇംഗ്ലീഷ് താരം ജോണി ബെയർസ്റ്റോയാകും ഓപ്പണിങ്ങിൽ‌. റിക്കിൾട്ടണിന് പകരം മുംബൈ പ്ലേ ഓഫിലേക്ക് സ്വന്തമാക്കിയ താരമാണ് ബെയർസ്റ്റോ. വിൽ ജാക്സും പ്ലേ ഓഫ് മുതൽ മുംബൈ ഇന്ത്യൻസിന് ഒപ്പമുണ്ടാകില്ല. അദ്ദേഹത്തിന് പകരം ശ്രീലങ്കൻ താരം ചരിത് അസലങ്ക ടീമിലേക്ക് വരും. സൂര്യകുമാർ യാദവും, തിലക് വർമയുമാകും ബാറ്റിങ് നിരയിലെ മറ്റ് പ്രധാനികൾ. ഇതിൽ സ്കൈയുടെ ഫോം പ്ലേ ഓഫിൽ ടീമിന് നിർണായകമാകും. ഈ സീസണിൽ മുംബൈയുടെ ഏറ്റവും മികച്ച ബാറ്ററാണ് സ്കൈ.

Also Read: ആ ക്രിക്കറ്റ് നിയമം മുംബൈ ഇന്ത്യൻസിന് പണി കൊടുത്തു, അമ്പയർ ശിക്ഷ നൽകിയത് ഇങ്ങനെ; സുപ്രധാന കളിയിൽ നടന്നത് ഇക്കാര്യം

ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും നമൻ ധിറുമാകും മധ്യനിരയിലെ പ്രധാനികൾ. നമൻ ധിറിനെ ഫിനിഷറായാകും മുംബൈ ഉപയോഗിക്കുക. ജസ്പ്രിത് ബുംറയാകും പേസ് നിരയെ നയിക്കുക. കൂട്ടിന് ന്യൂസിലൻഡ് താരം ട്രെന്റ് ബോൾട്ടും, ഇന്ത്യയുടെ ദീപക് ചഹറും അണിനിരക്കും. പേസ് നിരക്ക് മികവ് കാട്ടാൻ സാധിച്ചാൽ പ്ലേ ഓഫിൽ മുംബൈക്ക് കാര്യങ്ങൾ എളുപ്പമാകും. മിച്ചൽ സാന്റ്നറാകും ടീമിന്റെ പ്രധാന സ്പിന്നർ. ഇമ്പാക്ട് താരമായി ഇന്ത്യൻ സ്പിന്നർ കരൺ ശർമയും വന്നേക്കും.

Also Read: പുത്തൻ റെക്കോഡ് നേടി ബുംറ; ഐപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ ഇത് ആദ്യം

പ്ലേ ഓഫിൽ മുംബൈയുടെ സാധ്യത പ്ലേയിങ് ഇലവൻ ഇങ്ങനെ: രോഹിത് ശർമ, ജോണി ബെയർസ്റ്റോ, ചരിത് അസലങ്ക, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ ( ക്യാപ്റ്റൻ ), നമൻ ധിർ, മിച്ചൽ സാന്റ്നർ, ദീപക് ചഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രിത് ബുംറ.

Read Entire Article