ഫന്റാസ്റ്റിക് ഫോർ താരം ജൂലിയൻ മക്മഹോൻ അന്തരിച്ചു; മരണം 56-ാം വയസ്സിൽ അർബുദ ചികിത്സയിലിരിക്കെ

6 months ago 7

05 July 2025, 08:34 AM IST

Julian Mcmahon

ജൂലിയൻ മക്മഹോൻ | Photo: Instagram/ Julian Mcmahon

ഫ്‌ളോറിഡ: ഫന്റാസ്റ്റിക് ഫോര്‍, ചാംഡ്, ഹോം എവേ, നിപ്/ ടക്, എഫ്ബിഐ: മോസ്റ്റ് വാണ്ടഡ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓസ്‌ട്രേലിയന്‍- അമേരിക്കന്‍ നടന്‍ ജൂലിയന്‍ മക്മഹോന്‍ (56) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദബാധിതനായിരുന്നു. ബുധനാഴ്ചയായിരുന്നു മരണം.

ഭാര്യ കെല്ലി മക്മഹോന്‍ ആണ് മരണവിവരം അറിയിച്ചത്. 'ജൂലിയന്‍ മക്മഹോന്‍, അര്‍ബുദത്തെ മറികടക്കാനുള്ള ധീരമായ പരിശ്രമങ്ങള്‍ക്കിടെ ഈ ആഴ്ച മരണത്തിന് കീഴടങ്ങിയെന്ന് ലോകത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു', എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് കെല്ലി മരണവാര്‍ത്ത പങ്കുവെച്ചത്. സ്വന്തം ജീവിതവും കുടുംബത്തേയും സുഹൃത്തുക്കളേയും ജോലിയേയും ആരാധകരേയും മക്മഹോന്‍ അതിയായി സ്‌നേഹിച്ചിരുന്നുവെന്നും കെല്ലി കുറിച്ചു.

1971- 72 കാലത്ത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന സര്‍ വില്യം മക്മഹോന്റെ മകനാണ് ജൂലിയന്‍ മക്മഹോന്‍. 1968-ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലായിരുന്നു ജനനം. 1980-കളില്‍ മോഡലായാണ് ജൂലിയന്‍ മക്മഹോന്‍ വിനോദ വ്യവസായത്തില്‍ എത്തുന്നത്. 1989-ല്‍ ഓസ്‌ട്രേലിയന്‍ ടിവി ഷോയിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. 1992-ല്‍ പുറത്തിറങ്ങിയ 'വെറ്റ് ആന്റ് വൈല്‍ഡ് സമ്മര്‍' ആണ് ആദ്യചിത്രം. നെറ്റ്ഫ്‌ളിക്‌സ് സീരീസ് 'ദ റെസിഡന്‍സി'ലാണ് അവസാനമായി വേഷമിട്ടത്.

Content Highlights: Actor Julian McMahon, known for `Fantastic Four` and `FBI: Most Wanted`, died astatine 56

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article