ഫയല്‍ കൂമ്പാരങ്ങള്‍ക്ക് നടുവില്‍ ഷെല്ലി ; കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ഒന്നിക്കുന്ന ഉന്മാദം ജൂലൈ 31 ന്

2 months ago 8
കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന 'ഉന്മാദം' ജൂലൈ 31-ന് തീയേറ്ററുകളിലേക്ക്. പോലീസ് സ്റ്റേഷനിലെ ഫയല്‍ കൂമ്പാരങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഷെല്ലിയാണ് പോസ്റ്ററിലുള്ളത്. മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിര്‍മ്മാണ സംരംഭമായ 'ഉന്മാദം' മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

കുടുംബജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു പോലീസ് കോണ്‍സ്റ്റബിള്‍, അമാനുഷിക സ്വഭാവമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന, കാലങ്ങളായി തെളിയിക്കപ്പെടാത്ത ഒരു കേസ് പുനരന്വേഷിക്കുന്നതും അന്വേഷണം പുരോഗമിക്കുന്തോറും നിഗൂഢതകള്‍ വര്‍ദ്ധിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

Samayam Malayalamപ്രിയദര്‍ശന്റെ സംവിധാനത്തില്‍ ലിസി തിരിച്ചെത്തുന്നു, കൂടെ കല്യാണ പ്രിയദര്‍ശനം; ഇതിലും മനോഹരമായ കാഴ്ചയില്ല എന്ന് ഫാന്‍സ്
ദേശീയ പുരസ്‌കാര ജേതാവായ ഷാഹി കബീര്‍ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്‍, കോട്ടയം നസീര്‍, ജിജോയ് രാജഗോപാല്‍, ഗോകുലന്‍, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്‍, വിഷ്ണു, റെയ്‌ന രാധാകൃഷ്ണന്‍, സിജോയ് വര്‍ഗീസ്, വിഘ്‌നേശ്വര്‍ സുരേഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം.

മികച്ച എഡിറ്റര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ കിരണ്‍ ദാസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി, മൂത്തോന്‍, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിട്ടുണ്ട്.


ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത് കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്നാണ്. റാം മിര്‍ച്ചന്ദാനി, രാജേഷ് മേനോന്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളും അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.

ഛായാഗ്രഹണം: അര്‍ജുന്‍ സേതു, എഡിറ്റര്‍: കിരണ്‍ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മേക്കപ്പ്: റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍: ജിതിന്‍ ജോസഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസര്‍: കമലേഷ് കുമാര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനോദ് രാഘവന്‍, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: ഓള്‍ഡ്മോങ്ക്‌സ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Read Entire Article