
ഫവാദ് ഖാനും വാണി കപൂറും, ആതിഫ് അസ്ലം | Photo: AFP, www.facebook.com/AtifAslamOfficialFanPage
ന്യൂഡല്‍ഹി: പാക് നടന്‍ ഫവാദ് ഖാന്റേയും ഗായകന്‍ ആതിഫ് അസ്ലമിന്റേയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ കൂടി ഇന്ത്യയില്‍ വിലക്കി. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ, ഹാനിയ ആമിര്‍, മാഹിറ ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകളും ഇന്ത്യയില്‍ പ്രവര്‍ത്തനരഹിതമായിരുന്നു.
'ഈ അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമല്ല. ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യര്‍ത്ഥന ഞങ്ങള്‍ പാലിച്ചതിനാലാണ് ഇത്', എന്ന സന്ദേശമാണ് ഇന്ത്യയില്‍നിന്ന് ഇവരുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. അലി സഫര്‍, സനം സയീദ്, ബിലാല്‍ അബ്ബാസ്, ഇഖ്റ അസീസ്, ഇമ്രാന്‍ അബ്ബാസ്, സജല്‍ അലി എന്നിവരാണ് നേരത്തെ ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കപ്പെട്ട മറ്റ് പാക് താരങ്ങള്‍.
നേരത്തെ, ഫവാദ് ഖാന്റെ പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രം 'അബിര്‍ ഗുലാലി'ന്റെ പ്രദര്‍ശനം ഇന്ത്യയില്‍ നിരോധിച്ചിരുന്നു. പ്രദര്‍ശനം വിലക്കിയിട്ടും സ്വന്തം സാമൂഹികമാധ്യമങ്ങളില്‍ പ്രൊമോഷണല്‍ കണ്ടന്റുകള്‍ നിലനിര്‍ത്തിയതിനെതിരെ ചിത്രത്തിലെ നായിക വാണി കപൂറിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. നടി ചിത്രവുമായി ബന്ധപ്പെട്ട കണ്ടന്റുകള്‍ എല്ലാം നീക്കം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. പാക് നടനൊപ്പമുള്ള ചിത്രങ്ങളടക്കം നടി സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് നീക്കംചെയ്തു.
അതേസമയം, ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്താനും അബിര്‍ ഗുലാലിന്റെ പ്രദര്‍ശനം വിലക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. നായിക വാണി കപൂര്‍ ഇന്ത്യന്‍ പൗരയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്താന്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചതെന്ന് പാകിസ്താനി ഡിസ്ട്രിബ്യൂട്ടര്‍ സതീഷ് ആനന്ദിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഒമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം ഫവാദ് ഖാന്‍ ബോളിവുഡിലേക്ക് തിരിച്ചുവന്ന ചിത്രമായിരുന്നു അബിര്‍ ഗുലാല്‍. 2014-ല്‍ പുറത്തിറങ്ങിയ 'ഖൂബ്‌സൂരത്ത്', 2016-ല്‍ പ്രദര്‍ശനത്തിനെത്തിയ 'കപൂര്‍ ആന്‍ഡ് കപൂര്‍ സണ്‍സ്', അതേവര്‍ഷമിറങ്ങിയ 'യേ ദില്‍ ഹേ മുഷ്‌കില്‍' എന്നീ ചിത്രങ്ങളിലും ഫവാദ് ഖാന്‍ അഭിനയിച്ചിരുന്നു.
Content Highlights: Fawad Khan, Atif Aslam's Instagram Accounts Blocked In India
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·