ഫസ്റ്റ് ലവ്വിനെ കുറിച്ചുള്ള ചോദ്യം; ഞാന്‍ വിവാഹിതയാണ്, പഴയത് ഓര്‍ക്കേണ്ട കാര്യമില്ല എന്ന് രശ്മിക മന്ദാന

1 month ago 4
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ അത്രയേറെ വൈറലായ ഒരു വിവാഹമാണ് രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും. വിവാഹം കഴിഞ്ഞതിന് ശേഷം കരിയര്‍ ഉപേക്ഷിച്ച് മാറി നില്‍ക്കുകയൊന്നുമല്ല രശ്മിക. ചെറിയൊരു ബ്രേക്കിന് ശേഷം വീണ്ടും സിനിമ തിരക്കുകളുമായി രശ്മിക സജീവമായി.

ഷാഹിദ് കപൂറിനും കൃതി സനോണിനുമൊപ്പം കോക്ടെയില്‍ 2 എന്ന സിനിമയാണ് രശ്മികയുടെ അടുത്ത റിലീസ്. മുംബൈയില്‍ വച്ചു നടന്ന ചിത്രത്തിന്റെ പ്രസ്സ്മീറ്റിലാണ് ആദ്യ പ്രണയത്തെ കുറിച്ച് രശ്മികയോട് ഒരാള്‍ ചോദിച്ചത്.

Also Read: ബ്ലാസ്റ്റ് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്, അര്‍ജുന്റെ നായികാ വേഷം കൈവിട്ടതിനെ കുറിച്ച് സ്വാസിക

ആദ്യ പ്രണയത്തെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. സ്വതസിദ്ധമായി തന്റെ നിറഞ്ഞ ചിരിയൊന്ന് ചിരിച്ചുകൊണ്ട് രശ്മിക പറഞ്ഞു, വിവാഹം കഴിച്ചതില്‍ ഞാനിപ്പോള്‍ ഹാപ്പിയാണ്. പഴയതിനെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല എന്നെനിക്ക് തോന്നുന്നു എന്നാണ് രശ്മിക പറഞ്ഞത്.

എന്നാല്‍ കൃതി സനോണ്‍ വിടാന്‍ താത്പര്യമുണ്ടായിരുന്നില്ല. ഫസ്റ്റ് ക്രഷ് ആരാണ് എന്ന് പറയൂ എന്ന് പറഞ്ഞ് കൃതി രശ്മികയെ രസകരമായി ഒന്ന് പുഷ് ചെയ്തു. എന്തിന്, ഞാനിപ്പോള്‍ ഹാപ്പിയാണ് എന്ന് രശ്മിക ആവര്‍ത്തിച്ചു.

Also Read: ധുരന്ധര്‍ 2 ദ റിവഞ്ച് ഒടിടിയിലേക്ക്; തിയേറ്ററില്‍ കാണാത്തതും ഉണ്ടാവും! എവിടെ, എപ്പോള്‍ കാണാം?


Also Read: കറുപ്പ് സിനിമ നിരാശ, തിയേറ്ററിലിരുന്ന് കാണുമ്പോള്‍ വിഷമം തോന്നി; പക്ഷേ ഞാന്‍ ഉദ്ദേശിച്ചത് നടന്നു എന്ന് സ്വാസിക

2026 ഫെബ്രുവരിയില്‍ ആയിരുന്നു രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും സ്വപ്‌നതുല്യമായ വിവാഹം. വര്‍ഷങ്ങളോളം പ്രണയിച്ചതിന് ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് കടന്നത്. വിജയ് ദേവരകൊണ്ടയ്ക്ക് മുന്‍പ് നടന്‍ രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. കരിയര്‍ ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെയായിരുന്നു വിവാഹവും തീരുമാനിച്ചത്. എന്നാല്‍ പരസ്പരം ഒത്തു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. അതിന് ശേഷമാണ് രശ്മിക നാഷണല്‍ ക്രഷ് എന്ന തലത്തിലേക്ക് വളര്‍ന്നത്. അതിന് സഹായിച്ച ഗീതാഗോവിന്ദം, ഡിയര്‍ഫ്രണ്ട് പോലുള്ള സിനിമകളിലെ നായകനായി എത്തിയതാവട്ടെ വിജയ് ദേവരകൊണ്ടയും. അതിലൂടെയാണ് ആ പ്രണയം സംഭവിച്ചത്.

Read Entire Article