ഫഹദിനോട് കഥപറഞ്ഞു, ഇഷ്ടപ്പെട്ടു! എന്നിട്ടും 'സീനി'ല്‍ സൂര്യ എങ്ങനെ വന്നു? ജിത്തു മാധവന്‍ പറയുന്നു

3 weeks ago 4
12 വര്‍ഷങ്ങള്‍ക്ക് ശേഷം നസ്‌റിയ വീണ്ടും തമിഴില്‍ ഒരു സിനിമ ചെയ്യുന്നു, നായകന്‍ സൂര്യ ! രോമാഞ്ചവും ആവേശവുമൊക്കെ സംവിധാനം ചെയ്ത ജിത്തു മാധവന്റെ ആദ്യത്തെ തമിഴ് ചിത്രം. എങ്ങനെ ഇത് തമിഴില്‍ എത്തി, എന്തുകൊണ്ട് ചിത്രത്തില്‍ സൂര്യ നായകനായി എന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോമാഞ്ചം എന്ന ചിത്രം ചെയ്യുന്ന സമയത്ത് തന്നെ ജിത്തുവിന്റെ മനസ്സിലുണ്ടായിരുന്നു കഥയായിരുന്നുവത്രെ സീനിന്റേത്. അതിന് ശേഷം ആവേശം എന്ന സിനിമ സംഭവിച്ചു. ആവേശം സിനിമ കണ്ട് സൂര്യ വിളിക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്നു. അന്ന് മുതലേ സൂര്യയെ നായകനാക്കി ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹവും ജിത്തു മാധവന് ഉണ്ടായിരുന്നു.

Samayam Malayalamഅച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട് മീനാക്ഷി ദിലീപ്, ലോകത്ത് ഏറ്റവും ഇഷ്ടം അച്ഛനെ തന്നെ! മഞ്ജു പറഞ്ഞതും അത് തന്നെ
സീന്‍ സിനിമയുടെ കഥ മനസ്സില്‍ ഒരുത്തിരിഞ്ഞു വന്നപ്പോള്‍ തന്നെ ഫഹദ് ഫാസിലിനോട് ഡിസ്‌കസ് ചെയ്തിരുന്നു. കഥ ഫഹദിന് ഇഷ്ടപ്പെടുകയും ചെയ്തു. ഫഹദിനെയും നസ്‌റിയയെയും വീണ്ടും ഒരുമിപ്പിച്ചുകൊണ്ട് സീന്‍ ചെയ്യാം എന്നാണ് ആദ്യം ജിത്തു മാധവ് കരുതിയത്.

പൊതുവെ ഞാന്‍ ഏത് കഥ എഴുതുമ്പോഴും, മലയാളത്തിന്റെ റൂട്ട് അതിലുണ്ടാവും. പക്ഷേ സീന്‍ എന്ന സിനിമയ്ക്ക് മാത്രം അതുണ്ടായിരുന്നില്ല, ഏത് ഭാഷയില്‍ ചെയ്താലും ഓകെയായിരുന്നു. അങ്ങനെയാണ് കഥ എഴുതുന്ന ഘട്ടത്തില്‍ സൂര്യ സാറിനെ മനസ്സില്‍ വച്ച് എഴുതിയത്. ആ സമയത്ത് തന്നെ മറ്റൊരു സിനിമയുടെ കഥയും ഞാന്‍ ഫഹദിനോട് ഡിസ്‌കസ് ചെയ്തിട്ടുണ്ട്. സീന്‍ ഞാന്‍ സൂര്യ സാറിനെ വച്ച് ചെയ്താലോ എന്ന് ആലോചിക്കുന്നു എന്ന് ഫഹദിനോട് പറഞ്ഞു, അദ്ദേഹം ഓകെ പറഞ്ഞു.

രണ്ടാഴ്ചയ്ക്കകം സീന്‍ സിനിമയുടെ കഥ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സൂര്യ സാറിനോട് കഥ പറഞ്ഞത്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു, സിനിമ ഓണ്‍ ആകുകയായിരുന്നു എന്നാണ് ജിത്തു മാധവന്‍ പറഞ്ഞത്. ചിത്രത്തിലെ വില്ലന് ഒരു ഫ്രഷ് ഫേസ് ആയിരിക്കണം എന്നതുകൊണ്ടാണ് നസ്ലിന്‍ ഗഫൂറിനെ കാസ്റ്റ് ചെയ്തത് എന്നും സംവിധായകന്‍ പറയുന്നുണ്ട്. നസ്ലിന്റെ നിഷ്‌കളങ്കതയും കഥാപാത്രത്തിന് ആവശ്യമാണ്.


സീന്‍ എന്ന ചിത്രത്തെ കുറിച്ച്

ചിത്രത്തിന്റെ ടീസറും ക്യാറക്ടര്‍ റിവീല്‍ ഗ്ലിംപ്‌സുമൊക്കെ ഇതിനോടകം ആരാധകര്‍ക്ക് ആവേശം നിറക്കുന്നതാണ്. പഴയ മാസ് സ്റ്റൈല്‍ സൂര്യയെ തിരിച്ചു കിട്ടിയ പ്രതീതിയാണ് ആരാധകര്‍ക്ക്. സുശിന്‍ ശ്യാമിന്റെ മ്യൂസിക് തന്നെയാണ് അതിനുള്ള ഏറ്റവും വലിയ കാരണം. വിനീത് അഗസ്റ്റിന്‍ ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അജ്മല്‍ സാബുവാണ്. നവംബര്‍ 6 ന് ദീപാവലി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് സീന്‍ തിയേറ്ററിലെത്തുന്നത്.
Read Entire Article