10 August 2025, 05:53 PM IST

ലിസ്റ്റിൻ സ്റ്റീഫൻ, ഫഹദ് ഫാസിൽ | Photo: Facebook: Listin Stephen, Mathrubhumi
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. ആദ്യ ചിത്രം പരാജയപ്പെട്ട് കരിയറിൽ വലിയ ബ്രേക്ക് എടുത്ത് തിരിച്ചെത്തിയ ഫഹദ് പിന്നീട് അക്ഷരാർഥത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു. രണ്ടാംവരവരിൽ അദ്ദേഹത്തിന്റെ കരിയറിലെ നിർണായക ചിത്രമായിരുന്നു ചാപ്പാ കുരിശ്. ഇപ്പോഴിതാ, ഈ ചിത്രത്തിനായി ഫഹദിന് നൽകിയ പ്രതിഫലം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.
2011-ൽ റിലീസ് ചെയ്ത ചാപ്പാ കുരിശ് എന്ന ചിത്രത്തിന് ഒരു ലക്ഷം രൂപയായിരുന്നു ഫഹദിന് പ്രതിഫലമായി നൽകിയത് എന്നാണ് ലിസ്റ്റിൻ പറയുന്നത്. ഇന്ന് അഞ്ചോ പത്തോ കോടി കൊടുത്താലും ഫഹദിനെ കിട്ടില്ലെന്നും സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ കൊൺവക്കേഷൻ ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
'ഞാൻ ശമ്പളം ചോദിച്ചപ്പോൾ ലിസ്റ്റിൻ എന്താണെന്ന് വെച്ചാൽ തന്നാൽ മതി എന്നായിരുന്നു ഫഹദ് പറഞ്ഞത്. എത്രയാണെന്ന് പറഞ്ഞാൽ എനിക്ക് കാര്യങ്ങൾ ഈസി ആയിരിക്കുമെന്ന് ഞാൻ ഫഹദിനോട് പറഞ്ഞു. 65,000 രൂപയ്ക്കാണ് ടൂർണമെന്റ് ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എ ടു ഇസെഡ് ഫുൾ എനർജിയോടെ ആ ചിത്രത്തിനൊപ്പം ഫഹദ് ഉണ്ടായിരുന്നു.
അന്ന് ഫഹദ് ഫാസിലിന് ഒരുലക്ഷം രൂപയാണ് ശമ്പളം നൽകിയത്. ഇന്ന്, ആ ഫഹദ് എവിടെയോ എത്തി നിൽക്കുന്നു. അഞ്ച് കോടി കൊടുത്താലും പത്ത് കോടി കൊടുത്താലും ഇന്ന് ചിലപ്പോൾ അദ്ദേഹത്തെ കിട്ടില്ല. അതാണ് സിനിമ എന്ന് പറയുന്ന മാജിക്', ലിസ്റ്റിൻ പറഞ്ഞു.
Content Highlights: Fahadh Faasil's Remarkable Journey: From ₹1 Lakh for Chaappa Kurishu to Pan-Indian Stardom
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·