05 June 2025, 11:51 AM IST

പ്രതീകാത്മക ചിത്രം
കൗതുകകരമായ ഒരു റോഡ് ത്രില്ലറില്‍ ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്നു. സുധീഷ് ശങ്കര്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ കോവൈ സരള, വിവേക് പ്രസന്ന, സിതാര, പിഎല്‍ തേനപ്പന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. വി. കൃഷ്ണമൂര്‍ത്തിയാണ് രചന.
2023-ല്‍ പുറത്തിറങ്ങിയ പ്രശസ്തമായ 'മാമന്നന്‍' എന്ന ചിത്രത്തിന് ശേഷം രണ്ട് അഭിനേതാക്കളും വീണ്ടും ഒന്നിക്കുന്നതിനെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കി കാണുന്നത്. 1957-ലെ 'മായാബസാറി'ലെ ജനപ്രിയ മായ 'ആഹാ ഇന്‍ബാ നിലാവിനിലെ' എന്ന ഗാനത്തെ ആസ്പദമാക്കിയാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഫഹദിന്റെ കഥാപാത്രത്തിന്റെ സുഹൃത്തായി നടന്‍ വിവേക് പ്രസന്നയും മുതിര്‍ന്ന ഹാസ്യനടി കോവൈ സരളയും നടനും നിര്‍മാതാവുമായ പി.എല്‍. തേനപ്പനും പോലീസുകാരായി പ്രത്യക്ഷപ്പെടുന്നത് ടീസറില്‍ കാണാം. സിതാര, ലിവിംഗ്സ്റ്റണ്‍, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ എന്നിവരും 'മാരീശ'നില്‍ അഭിനയിക്കുന്നു. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കലൈശെല്‍വന്‍ ശിവാജിയും എഡിറ്റിംഗ് ശ്രീജിത്ത് സാരംഗുമാണ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ബി ചൗധരിയും ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Fahadh Faasil and Vadivelu reunite successful the thriller `Maareesan`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·