ഫാൻ മീറ്റിനിടെ രശ്മികയെ ചെല്ലപ്പേര് വിളിച്ച് വിജയ് ദേവരകൊണ്ട, ക്യൂട്ട് എന്ന് ആരാധകർ; വീഡിയോ വൈറൽ

5 months ago 5

20 August 2025, 12:30 PM IST

Rashmika and Vijay Deverakonda

രശ്മികയും വിജയ് ദേവരകൊണ്ടയും | ഫോട്ടോ: X

യുഎസിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത് തിളങ്ങുകയാണ് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും. ഒരു ഫാൻ മീറ്റിനിടെ രശ്മികയെ വിജയ് ചെല്ലപ്പേര് വിളിക്കുന്ന വീഡിയോ വൈറലാവുകയാണ്. അമേരിക്കയിൽ 43-ാമത് ഇന്ത്യാ ഡേ പരേഡിലും രാജ്യത്തെ മറ്റ് നിരവധി പരിപാടികളിലും പങ്കെടുക്കാനായാണ് ഇരുവരും യുഎസിലേക്ക് പോയത്.

വിജയ് ദേവരകൊണ്ടയുടെ മാതാപിതാക്കൾക്കൊപ്പമാണ് താരങ്ങൾ ഇരുവരും യുഎസിലേക്ക് പോയത്. ഫാൻ മീറ്റിൽ ആരാധകനോട് സംസാരിക്കുകയായിരുന്ന രശ്മികയെ റഷി എന്നാണ് വിജയ് ദേവരകൊണ്ട സ്നേഹത്തോടെ വിളിക്കുന്നത്. അദ്ദേഹത്തെ കാണാൻ തങ്ങൾ തിരിച്ചുവരുമെന്ന് ആരാധകനോട് തെലുങ്കിൽ പറയുന്നുമുണ്ട് താരം. ഈ വീഡിയോ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറലാണിപ്പോൾ.

ഇന്ത്യാ ഡേ പരേഡിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഗ്രാൻഡ് മാർഷലുകളായി ആദരിക്കപ്പെട്ടു. മറ്റ് നിരവധി പ്രമുഖർക്കൊപ്പം അവർ പരേഡ് നയിച്ചു.

സിനിമാരംഗത്ത്, 'ഗീത ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ രണ്ട് വിജയചിത്രങ്ങൾക്ക് ശേഷം മൂന്നാം തവണയും ഒന്നിക്കാനൊരുങ്ങുകയാണ് വിജയ് ദേവരകൊണ്ടയും രശ്മികയും. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന 'വിഡി 14' എന്ന ചിത്രത്തിലാണ് ഇരുവരും ഇനി ഒന്നിക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

കിങ്ഡം ആണ് വിജയ് ദേവരകൊണ്ടയുടേതായി ഒടുവിൽ പുറത്തുവന്ന ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ആദിത്യ സർപോട്ദർ സംവിധാനം ചെയ്യുന്ന തമ എന്ന ബോളിവുഡ് ചിത്രമാണ് രശ്മിക നായികയായി എത്തുന്ന പുതിയ ചിത്രം. സ്ത്രീ എന്ന സിനിമയുടെ യൂണിവേഴ്സിന്റെ ഭാ​ഗമായി വരുന്ന തമയിൽ ആയുഷ്മാൻ ഖുറാനയാണ് നായകൻ.

Content Highlights: Vijay Deverakonda and Rashmika Mandanna charm fans successful the US. Watch adorable moments

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article