Published: December 05, 2025 05:11 PM IST
1 minute Read
ന്യൂഡൽഹി ∙ ഫിഡെ റേറ്റിങ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമെന്ന നേട്ടം സ്വന്തം പേരിലാക്കി സർവജ്യ സിങ് കുശ്‍വാഹ. 3 വർഷവും 7 മാസവും 20 ദിവസവും മാത്രം പ്രായമുള്ള സർവജ്യയ്ക്കാണ് ഫിഡെ റേറ്റിങ് ലഭിച്ചത്. റേറ്റിങ് ലഭിക്കാൻ ഒരു രാജ്യാന്തര താരത്തെ പരാജയപ്പെടുത്തിയാൽ മതിയെന്നിരിക്കെ, 3 രാജ്യാന്തര താരങ്ങളെ തോൽപിച്ചാണ് മധ്യപ്രദേശ് സ്വദേശിയായ സർവജ്യ റെക്കോർഡ് സ്വന്തമാക്കിയത്.
1,572 റാപ്പിഡ് റേറ്റിങ് പോയിന്റും 3 വയസ്സുകാരന്റെ അക്കൗണ്ടിലുണ്ട്. ഫിഡെ റേറ്റിങ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന 3 വർഷവും 8 മാസവും 19 ദിവസവും പ്രായമുള്ള കൊൽക്കത്ത സ്വദേശിയായ അനീഷ് സർക്കാറിന്റെ റെക്കോർഡാണ് സർവജ്യ തിരുത്തിയത്.
English Summary:








English (US) ·