ഫിഫ ക്ലബ് ലോകകപ്പിന് നാളെ പുലർച്ചെ തുടക്കം; ആദ്യ മത്സരത്തിൽ ഇന്റർ മയാമി അൽ അഹ്‌ലിയെ നേരിടും

7 months ago 10

മനോരമ ലേഖകൻ

Published: June 14 , 2025 09:02 AM IST

1 minute Read

ലയണൽ മെസ്സി
ലയണൽ മെസ്സി

ഫ്ലോറിഡ ∙ 2022ലെ ഖത്തർ ലോകകപ്പ് ഫൈനൽ വിജയിച്ചു കിരീടവുമായി വിമാനം കയറിയ ലയണൽ മെസ്സി വീണ്ടുമൊരു ലോകകപ്പ് കളിക്കുമെന്നു പ്രതീക്ഷിച്ചവർ കുറവാണ്. അടുത്ത ലോകകപ്പിന് ഒരു വർഷം കൂടി ബാക്കിയുണ്ടെങ്കിലും അതിനു മുൻപായി ക്ലബ്ബുകളുടെ ലോകകപ്പിൽ ഇതാ മെസ്സി വീണ്ടും.

ടൂർണമെന്റിന്റെ സംഘാടകർ എന്ന ലേബലിൽ ഫിഫ ഉൾപ്പെടുത്തിയ യുഎസ് ക്ലബ് ഇന്റർ മയാമിയുടെ പിങ്ക് ജഴ്സിയിൽ ലയണൽ മെസ്സിയും ലൂയി സ്വാരെസും സെർജിയോ ബുസ്കറ്റ്സും ജോർഡി ആൽബയും അടങ്ങുന്ന സുവർണ തലമുറ നാളെ കളത്തിലിറങ്ങുന്നു.

എതിരാളികൾ, ആഫ്രിക്കൻ ചാംപ്യൻസ് ലീഗിലെ പതിവു ജേതാക്കളും കരുത്തരുമായ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്‌ലി. താരപ്രഭയിൽ മുന്നിൽ ഇന്റർ മയാമിയാണെങ്കിലും കളത്തിലെ കരുത്തർ അൽ അഹ്‌ലിയാണ്. ഹോം ഗ്രൗണ്ടിലെ  ആരാധകരുടെ പിന്തുണ മെസ്സിക്കും സംഘത്തിനും ആത്മവിശ്വാസം നൽകും.

English Summary:

Inter Miami Vs Al Ahly, FIFA Club World Cup 2025 Match - Live Updates

Read Entire Article