14 July 2025, 03:05 AM IST

ചെൽസിയുടെ വിജയാഘോഷം | Photo: AP
ന്യൂയോർക്ക്: ആറ് വന്‍കരകളിലെ 32 ടീമുകള്‍ മത്സരിച്ച ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ പി.എസ്.ജിയെ തോല്‍പ്പിച്ച് ചെല്‍സി കിരീടത്തില്‍ മുത്തമിട്ടു. ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്‌നെ(പി.എസ്.ജി) ഇംഗ്ലീഷ് ക്ലബായ ചെൽസി തറപറ്റിച്ചത്. ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോൾ നേടി. 43-ാം മിനിറ്റിൽ പാൽമറിൻ്റെ അസിസ്റ്റിൽ ജോവാ പെഡ്രോ മൂന്നാം ഗോൾ നേടി. കന്നികപ്പുമായി ഫ്രാൻസിലേക്ക് വണ്ടി കയറാമെന്ന പിഎസ്ജിയുടെ മോഹം അവിടെ പൊലിഞ്ഞു.
രണ്ടാം പകുതിയിൽ പന്തിൽ ആധിപത്യം നേടിയെങ്കിലും പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. ചെൽസിയുടെ പ്രതിരോധനിര രണ്ടും കൽപ്പിച്ചുതന്നെയായിരുന്നു. തട്ടുപൊളിപ്പൻ സേവുകളുമായി ചെൽസിയുടെ ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് അരയും തലയും മുറുക്കിയതോടെ ചെൽസിയുടെ വീറിനു മുന്നിൽ പിടിച്ചുനിൽക്കാൻ പിഎസ്ജിയ്ക്കായില്ല.
ചെൽസി മുൻപ് 2021-ലാണ് ക്ലബ് ലോകകപ്പ് നേടിയത്. 2012 ടീം റണ്ണറപ്പായി.
Content Highlights: Chelsea bushed PSG 3-0 to triumph 2025 Club World Cup








English (US) ·