Published: November 08, 2025 08:51 AM IST Updated: November 08, 2025 10:51 AM IST
1 minute Read
സൂറിക് ∙ കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ സൂപ്പർ താരങ്ങളായ ഉസ്മാൻ ഡെംബലെ, ലമീൻ യമാൽ, കിലിയൻ എംബപെ, കോൾഡ് പാമർ, മുഹമ്മദ് സലാ എന്നിവർ ഇടംപിടിച്ചു. കഴിഞ്ഞ വർഷത്തെ ബലോൻ ദ് ഓർ പുരസ്കാരം ഫ്രഞ്ച് താരം ഡെംബലെയ്ക്കായിരുന്നു. പട്ടികയിൽ രണ്ടാമനായിരുന്നു സ്പാനിഷ് യുവതാരം യമാൽ. ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിനുള്ള മത്സരത്തിലും ഇരുവരും തന്നെയാണ് മുന്നിൽ.
പുരസ്കാരത്തിനുള്ള 11 പേരുടെ ചുരുക്കപ്പട്ടികയിൽ 4 പേർ യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജിയിൽ നിന്നാണ്. പിഎസ്ജി കോച്ച് ലൂയി എൻറിക്വെ മികച്ച പരിശീലകനുള്ള പുരസ്കാരപ്പട്ടികയിലുണ്ട്. മികച്ച വനിതാ താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ 16 പേരുണ്ട്. സ്പെയിനിന്റെ അയ്റ്റാന ബോൺമറ്റിയാണ് പട്ടികയിലെ പ്രധാനി. നവംബർ 28 വരെ നീളുന്ന വോട്ടിങ്ങിലൂടെയാണ് വിജയികളെ തീരുമാനിക്കുക. പുരസ്കാര പ്രഖ്യാപന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
English Summary:








English (US) ·