Published: December 16, 2025 08:47 AM IST Updated: December 16, 2025 10:48 AM IST
1 minute Read
ദോഹ ∙ രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ ‘ദ് ബെസ്റ്റ്’ പുരസ്കാരപ്രഖ്യാപനം ഇന്നു രാത്രി. ദോഹയിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ബ്രസീൽ ക്ലബ് ഫ്ലാമൻഗോയും തമ്മിലുള്ള ഫിഫ ഇന്റർ കോണ്ടിനന്റൽ കപ്പ് ഫൈനലിനു തുടർച്ചയായാണ് ചടങ്ങ്. ഇന്ത്യൻ സമയം രാത്രി 10.30 മുതൽ ഫിഫ പ്ലസിൽ തൽസമയം കാണാം.
പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെ, ബാർസിലോനയുടെ സ്പാനിഷ് താരം ലമീൻ യമാൽ, റയൽ മഡ്രിഡ് താരം കിലിയൻ എംബപെ എന്നിവരാണ് ഫിഫ ദ് ബെസ്റ്റ് പുരസ്കാര പട്ടികയിൽ മുൻപന്തിയിലുള്ളവർ. ബലോൻ ദ് ഓർ പുരസ്കാര ജേതാവായ ഡെംബലെയ്ക്കാണ് മുൻതൂക്കം.
അച്റഫ് ഹാക്കിമി, ഹാരി കെയ്ൻ, ന്യൂനോ മെൻഡിസ്, കോൾ പാമർ, പെഡ്രി, റാഫിഞ്ഞ, മുഹമ്മദ് സലാ, വിറ്റിഞ്ഞ എന്നിവരാണു പട്ടികയിലുള്ള മറ്റു താരങ്ങൾ. ദ് ബെസ്റ്റ് വനിതാ പുരസ്കാരത്തിനായി മത്സരിക്കുന്നവരിൽ ബലോൻ ദ് ഓർ ജേതാവ് അയ്റ്റാന ബോൺമറ്റി, അലക്സിയ പ്യൂട്ടല്ലാസ് എന്നിവരാണു മുന്നിൽ.
English Summary:








English (US) ·