ഫിഫ പ്രസിഡന്റ്: മത്സരിക്കാനില്ലെന്നു യുവേഫ പ്രസിഡന്റ് അലക്സാണ്ടർ ചെഫറീൻ

3 weeks ago 3

മനോരമ ലേഖകൻ

Published: August 25, 2026 07:27 AM IST Updated: August 25, 2026 04:47 PM IST

1 minute Read

അലക്സാണ്ടർ ചെഫറീൻ  (Photo by FRANCK FIFE / AFP)
അലക്സാണ്ടർ ചെഫറീൻ (Photo by FRANCK FIFE / AFP)

സൂറിക് ∙ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി യുവേഫ പ്രസിഡന്റ് അലക്സാണ്ടർ ചെഫറീൻ. നിലവിലെ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയ്ക്കെതിരെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയുടെ തലവനായ ചെഫറീൻ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതാണ് ചെഫറീൻ നിഷേധിച്ചത്. അതേസമയം, ഇൻഫന്റീനോയ്ക്കെതിരെ സ്ഥാനാർഥിയാകാൻ ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല.

ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്റുകളിൽ സ്വകാര്യ പങ്കാളിത്തം സ്വീകരിക്കാൻ ഇൻഫന്റീനോ വിഭാവനം ചെയ്ത പദ്ധതി വിവാദമായിരുന്നു. പദ്ധതി ഉപേക്ഷിച്ചെങ്കിലും യുവേഫ, ഏഷ്യൻ ഭരണസമിതിയായ എഎഫ്സി, അമേരിക്കൻ – കരീബിയൻ സംഘടനയായ കോൺകകാഫ് എന്നിവർ ഇൻഫന്റീനോയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുൻപേ ഇൻഫന്റീനോയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാനും ആലോചനയുണ്ട്.

English Summary:

Following reports that UEFA President Aleksander Ceferin would contention the FIFA presidency, helium has present officially stated that helium volition not beryllium running. This denial comes amidst controversies surrounding existent FIFA President Gianni Infantino's projected plans for backstage partnerships successful FIFA tournaments.

Read Entire Article