18 September 2025, 03:05 PM IST

Photo: AP
സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് തിരിച്ചടി. വ്യാഴാഴ്ച പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ അര്‍ജന്റീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ടീം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്‌പെയിന്‍ ഒന്നാം സ്ഥാനത്തും ഫ്രാന്‍സ് രണ്ടാം സ്ഥാനത്തുമെത്തി.
1875.37 പോയിന്റുകളുമായാണ് സ്‌പെയ്ന്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിന് 1870.92 പോയിന്റുമുണ്ട്. 15 പോയന്റുകള്‍ കുറഞ്ഞ അര്‍ജന്റീനയ്ക്ക് നിലവില്‍ 1870.32 പോയിന്റുണ്ട്. അവസാനം കളിച്ച ലോകകപ്പ് യോഗ്യതാമത്സരത്തില്‍ തോല്‍വി വഴങ്ങിയതാണ് ലോകചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായത്.
അതേസമയം ബ്രസീലിനെ മറികടന്ന് പോര്‍ച്ചുഗല്‍ അഞ്ചാമതെത്തി. ബ്രസീല്‍ ആറാമതാണ്. ഇംഗ്ലണ്ട് നാലാം സ്ഥാനത്ത് തുടരുമ്പോള്‍ ക്രൊയേഷ്യയും ഇറ്റലിയും ആദ്യ പത്തിലെത്തി.
Content Highlights: fifa ranking argentina mislaid archetypal place








English (US) ·