10 July 2025, 10:11 PM IST

Photo: PTI
സൂറിച്ച്: ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ റാങ്കിങ്ങില്‍ കൂപ്പുകുത്തി ഇന്ത്യന്‍ ടീം. ആറുസ്ഥാനം താഴോട്ടിറങ്ങി 133-ാം സ്ഥാനത്താണ് ടീം. രണ്ട് റാങ്കുകൂടി താഴോട്ടിറങ്ങിയാല്‍ ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിനൊപ്പമെത്തും. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം റാങ്കിങ്ങാണിത്. 2016 ഡിസംബറില്‍ 135-ാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്.
എഎഫ്സി കപ്പ് യോഗ്യതാറൗണ്ടില്‍ ഹോങ്കോങ്ങിനോടേറ്റ തോല്‍വിയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 2023-നുശേഷം ഇന്ത്യ റാങ്കിങ്ങില്‍ താഴോട്ടാണ്.
ഇഗോര്‍ സ്റ്റിമാച്ചിന് പകരം മാനോലോ മാര്‍ക്വേസ് പരിശീലകനായി എത്തിയിട്ടും ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ഈ മാസം ആദ്യം സ്പാനിഷ് പരിശീലകന്‍ ടീമുമായി വേര്‍പിരിയുകയും ചെയ്തിരുന്നു.
Content Highlights: India`s shot squad drops six places to 133rd successful the FIFA rankings, its worst presumption successful a decade








English (US) ·