ഫിഫ റാങ്കിൽ ഇന്ത്യയ്ക്ക് വീഴ്ച, 6 സ്ഥാനം താഴേക്കു പതിച്ച് 133–ാം സ്ഥാനത്ത്; 9 വർഷത്തിനിടെ ഏറ്റവും മോശം റാങ്ക്

6 months ago 7

മനോരമ ലേഖകൻ

Published: July 11 , 2025 10:56 AM IST

1 minute Read

 X/@IndianFootball)
ഇന്ത്യൻ ഫുട്ബോൾ ടീം (Photo: X/@IndianFootball)

ന്യൂഡൽഹി ∙ ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് വൻ വീഴ്ച. 6 സ്ഥാനം താഴേക്കു പതിച്ച ഇന്ത്യയുടെ റാങ്ക് 133ൽ എത്തി. ഒൻപതു വർഷത്തിനിടെ ഏറ്റവും മോശമായ റാങ്കാണിത്. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ തായ്‌ലൻഡിനോടും വിയറ്റ്നാമിനോടും തോറ്റതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.  1996ൽ 94–ാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ മികച്ച റാങ്കിങ്. അർജന്റീനയാണ് റാങ്കിങ്ങിൽ ഒന്നാമത്. ‌‍

Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ മലയാള മനോരമയുടേതല്ല. ഇത് X/@IndianFootball എന്ന സമൂഹമാധ്യമ പേജിൽനിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

English Summary:

FIFA ranking update shows India slipping successful the rankings. India's ranking has fallen to 133, the worst successful 9 years, aft losses to Thailand and Vietnam successful the Asian Cup qualifiers.

Read Entire Article