Published: December 19, 2025 09:52 AM IST Updated: December 19, 2025 10:52 AM IST
1 minute Read
മാഞ്ചസ്റ്റർ ∙ ഇത്തവണ ഫുട്ബോൾ ലോകകപ്പ് ജേതാക്കളാകുന്ന ടീമിനു സമ്മാനത്തുക 5 കോടി യുഎസ് ഡോളർ (451 കോടി രൂപ). യുഎസിലും മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അരങ്ങേറുന്ന 2026 ലോകകപ്പിന്റെ ആകെ സമ്മാനത്തുക 65.5 കോടി ഡോളറാണെന്നും ഫിഫ പ്രഖ്യാപിച്ചു. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ആകെ സമ്മാനത്തുക 5912 കോടി രൂപ. 2022 ലോകകപ്പിൽ ജേതാക്കളായ അർജന്റീന ടീമിന് 4.2 കോടി ഡോളറായിരുന്നു പാരിതോഷികം. 2018ൽ ജേതാക്കളായ ഫ്രാൻസിന് 3.8 ഡോളർ ലഭിച്ചു. എന്നാൽ, ആകെ സമ്മാനത്തുകയിൽ 2022 ലോകകപ്പിനെക്കാൾ 48.9% ശതമാനം വർധനയാണു ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ലോകകപ്പിൽ ആകെ സമ്മാനത്തുക 44 കോടി ഡോളറായിരുന്നു. ലോകകപ്പിൽ പങ്കെടുക്കുന്ന 48 ടീമുകൾക്കും 15 ലക്ഷം യുഎസ് ഡോളർ ഒരുക്കത്തിനായി നൽകും. ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കുന്ന ടീമുകൾക്കു മാച്ച് ഫീയായി 9 ദശലക്ഷം ഡോളറും ലഭിക്കും. ക്വാർട്ടർ ഫൈനലിൽ 1.9 കോടി ഡോളർ, 4–ാം സ്ഥാനത്തെത്തുന്ന ടീമിന് 2.7 കോടി ഡോളർ, മൂന്നാം സ്ഥാനക്കാർക്ക് 2.9 കോടി ഡോളർ എന്നിങ്ങനെയാണു പാരിതോഷികം. ഫൈനലിൽ തോൽക്കുന്ന ടീമിന് 3.3 കോടി ഡോളറാണ് ലഭിക്കുക.
English Summary:








English (US) ·