ഫിലിം ക്രിട്ടിക്സ് അവാർഡിൽ തിളങ്ങി 'തീയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'; ഒക്ടോബറിൽ പ്രേക്ഷകരിലേക്ക്

4 months ago 5

26 August 2025, 01:49 PM IST

 The Myth of Reality

റിമാ കല്ലിങ്കൽ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് സ്വീകരിക്കുന്നു, തീയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി പോസ്റ്റർ

ദേശീയ അവാര്‍ഡ് ജേതാവ് സജിന്‍ ബാബുവിന്റെ 'തീയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' 2025-ലെ 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ ശ്രദ്ധേയനേട്ടങ്ങള്‍ സ്വന്തമാക്കി. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ട്രെയ്‌ലര്‍ പ്രകാശനം ചെയ്ത് ശ്രദ്ധനേടിയ ചിത്രം, ഇപ്പോള്‍ കേരളത്തിലും അംഗീകാരം നേടിയത് അഭിമാനം ഉണര്‍ത്തുന്ന കാര്യമാണ്.

ചിത്രത്തിലെ ശക്തമായ പ്രകടനത്തിന് റിമ കല്ലിങ്കലിന് 2024-ലെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍, പ്രമോദ് വെളിയനാട് സ്‌പെഷ്യല്‍ ജ്യൂറി അവാര്‍ഡ് നേടി. ഒട്ടേറെ പ്രശംസ നേടിയതും, ദേശീയ- സംസ്ഥാന അംഗീകാരങ്ങള്‍ നേടുകയും ചെയ്ത 'ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിന്‍ ബാബു കഥ- തിരക്കഥ- സംഭാഷണം- സംവിധാനം എന്നിവ നിര്‍വഹിക്കുന്ന ചിത്രമാണ് 'തീയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'. കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍ത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് 'തീയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'.

അഞ്ജന ഫിലിപ്പിന്റെയും ഫിലിപ്പ് സക്കറിയയുടെയും നേതൃത്വത്തില്‍ അഞ്ജന ടോക്കീസ് ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ സന്തോഷ് കോട്ടായി സഹനിര്‍മാതാവാണ്. ഛായാഗ്രഹണം ശ്യാമപ്രകാശ് എംഎസും, എഡിറ്റിങ് അപ്പു ഭട്ടത്തിരിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്. സെയ്ദ് അബാസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പബ്ലിക് റിലേഷന്‍സ് എഎസ് ദിനേശ് ആണ് നിര്‍വഹിക്കുന്നത്. മാാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നത് ഡോ. സംഗീത ജനചന്ദ്രന്‍ (സ്റ്റോറീസ് സോഷ്യല്‍) ആണ്.

Content Highlights: Sajin Babu`s `Theatre: The Myth of Reality` wins large astatine Kerala Film Critics Awards

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article