'ഫിലിം മേക്കര്‍ മാത്രമല്ല, പോളിസി മേക്കര്‍ കൂടിയായിരുന്നു'; ഷാജി എന്‍. കരുണിനെ അനുസ്മരിച്ച് ബീനാ പോൾ

8 months ago 6

28 April 2025, 06:50 PM IST

beena-paul-shaji-n-karun

ബീനാ പോൾ, ഷാജി എൻ. കരുൺ | ചിത്രങ്ങൾ: മാതൃഭൂമി

ന്തരിച്ച സംവിധായകനും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഷാജി എന്‍. കരുണിനെ അനുസ്മരിച്ച് ചലച്ചിത്ര പ്രവര്‍ത്തകയും ചലച്ചിത്ര അക്കാദമി മുന്‍ വൈസ് പ്രസിഡന്റുമായ ബീനാ പോള്‍. ഷാജി എന്‍. കരുണ്‍ ഫിലിം മേക്കര്‍ മാത്രമായിരുന്നില്ല, പോളിസി മേക്കര്‍ കൂടിയായിരുന്നുവെന്ന് അവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

മലയാളത്തിന് മാത്രമല്ല, ലോകസിനിമയ്ക്കും അദ്ദേഹം സംഭാവനകള്‍ നല്‍കി. സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല ഛായാഗ്രാഹകന്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം ഒട്ടേറെ സംഭാവനകള്‍ നല്‍കി. -ബീനാ പോള്‍ പറഞ്ഞു.

തിരുവനന്തപുരം വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ 'പിറവി'യില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു ഷാജി എന്‍. കരുണിന്റെ അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.

മലയാള സിനിമയെ ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ അടയാളപ്പെടുത്തിയ പ്രതിഭയെയാണ് നഷ്ടമായത്. ഛായാഗ്രാഹകനായി മലയാള സിനിമയില്‍ അരങ്ങേറിയ അദ്ദേഹം 40-ഓളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. സംവിധായകനെന്ന നിലയില്‍ 'പിറവി'യാണ് ആദ്യ ചിത്രം. 'പിറവി'യ്ക്ക് 1989-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു.

Content Highlights: Beena Paul remembers manager Shaji N Karun

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article