Published: December 01, 2025 07:54 AM IST Updated: December 01, 2025 03:54 PM IST
1 minute Read
ലണ്ടൻ ∙ ഫിൽ ഫോഡന്റെ ഇൻജറി ടൈം ഗോളിൽ ലീഡ്സ് യുണൈറ്റഡിനെ 3–2നു തോൽപിച്ച മാഞ്ചസ്റ്റർ സിറ്റി, ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ആർസനലുമായുള്ള അകലം കുറച്ചു. ഗണ്ണേഴ്സിനു 4 പോയിന്റ് മാത്രം പിന്നിലാണിപ്പോൾ മുൻ ചാംപ്യന്മാരായ സിറ്റി.
പ്രിമിയർ ലീഗിൽ ന്യൂകാസിലിനോടും ചാംപ്യൻസ് ലീഗിൽ ബയേർ ലെവർക്യൂസനോടും തോറ്റതിന്റെ ക്ഷീണം തീർത്താണു സിറ്റി അവസാന മിനിറ്റിലെ ഗോളിലൂടെ ലീഡ്സിനെ കീഴടക്കിയത്.
ഒന്നാം മിനിറ്റിൽ ഫിൽ ഫോഡന്റെ ഗോളിൽ സിറ്റി മുന്നിലെത്തി. 25–ാം മിനിറ്റിൽ ജോസ്കോ ഗവാർഡിയോളും ഗോൾ നേടി. എന്നാൽ, 49–ാം മിനിറ്റിൽ ഡൊമിനിക് കാൾവെർട്ട് ല്യൂവിനും 68–ാം മിനിറ്റിൽ ലൂക്കാസ് എൻമെച്ചയും നേടിയ ഗോളിൽ ലീഡ്സ് ഒപ്പമെത്തി. ഇൻജറി ടൈമിൽ (90+1) ഫിൽ ഫോഡന്റെ 2–ാം ഗോൾ വന്നതോടെയാണു സിറ്റി ആരാധകരുടെ ശ്വാസം നേരേ വീണത്.
മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 2–1ന് ക്രിസ്റ്റൽ പാലസിനെയും ന്യൂകാസിൽ 4–1ന് എവർട്ടനെയും ഫുൾഹാം 2–1ന് ടോട്ടനത്തെയും സണ്ടർലൻഡ് 3–2ന് ബോൺമത്തിനെയും തോൽപിച്ചു.
English Summary:








English (US) ·