ഫീൽഡിങ്ങിനിടെ ഹൃദയാഘാതം; അകാലത്തിൽ വിടവാങ്ങി 39കാരനായ മുൻ രഞ്ജി ക്രിക്കറ്റ് താരം

1 week ago 2

ഓൺലൈൻ ഡെസ്ക്

Published: May 25, 2026 01:03 PM IST

1 minute Read

എസ്.എൽ.അക്ഷയ് (X/@doddaganesha)
എസ്.എൽ.അക്ഷയ് (X/@doddaganesha)

ബെംഗളൂരു∙ മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ക്രിക്കറ്റ് താരം അന്തരിച്ചു. കർണാടക മുൻ രഞ്ജി ക്രിക്കറ്റ് താരം എസ്.എൽ.അക്ഷയ് (39) ആണ് മരിച്ചത്. ഞായറാഴ്ച ബെംഗളൂരു കെആർ പുരത്ത് ലോക്കൽ ഡിവിഷൻ ക്രിക്കറ്റ് മത്സരം കളിക്കുന്നതിനിടെയാണ് അക്ഷയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഫീൽഡ് ചെയ്യുന്നതിനിടെ താരത്തിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

കർണാടകയിലെ ഷിവമോഗ സ്വദേശിയായ എസ്.എൽ.അക്ഷയ്, രഞ്ജി ട്രോഫിയിൽ കർണാടകയെ പ്രതിനിധീകരിക്കുകയും ഇപ്പോൾ മഹാരാജ ട്രോഫി കെഎസ്‌സിഎ ടി20 എന്ന് അറിയപ്പെടുന്ന കർണാടക പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്. അക്ഷയ്‌യുടെ അകാലവിയോഗം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഒട്ടേറെ മുൻ കളിക്കാരും ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി.

Terrible unspeakable quality for the cricket community. SL Akshay, 39, a accelerated bowler, whom I saw from adjacent quarters from his U19 days has passed distant contiguous portion playing a part match.
Just don’t person words to explicit my grief. A brushed spoken feline who played for Karnataka successful 2011/12… pic.twitter.com/AgX34j4GPw

— Dodda Ganesh | ದೊಡ್ಡ ಗಣೇಶ್ (@doddaganesha) May 24, 2026

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദൊഡ്ഡ ഗണേഷ് എക്സിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ചു. ‘‘ക്രിക്കറ്റ് സമൂഹത്തിന് ദുഃഖകരമായ വാർത്ത. അണ്ടർ-19 ദിനങ്ങൾ മുതൽ ഞാൻ വളരെ അടുത്തുനിന്ന് കണ്ടിട്ടുള്ള 39 വയസ്സുകാരനായ പേസർ എസ്.എൽ.അക്ഷയ് ഇന്ന് ഒരു ഡിവിഷൻ മത്സരം കളിക്കുന്നതിനിടെ അന്തരിച്ചു. എന്റെ ദുഃഖം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. 2011/12 ൽ നല്ല വിജയത്തോടെ കർണാടകയ്ക്ക് വേണ്ടി കളിച്ച ശാന്തനായ ഒരു വ്യക്തി ഇനിയില്ല. ആദരാഞ്ജലികൾ അക്ഷയ്.’’– ദൊഡ്ഡ ഗണേഷ് കുറിച്ചു,

കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും (കെഎസ്‌‍സിഎ) അക്ഷയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും വിരമിച്ച ശേഷം യുവ പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ഓർമിക്കുകയും ചെയ്തു.

‘‘ഫസ്റ്റ് ക്ലാസ് തലത്തിൽ കർണാടകയെ അക്ഷയ് മികച്ച രീതിയിൽ പ്രതിനിധീകരിച്ചു. കരിയറിന് ശേഷവും അദ്ദേഹം അചഞ്ചലമായ അഭിനിവേശത്തോടെയും സമർപ്പണത്തോടെയും ക്രിക്കറ്റിനെ സേവിക്കുന്നത് തുടർന്നു. ഒരു ജൂനിയർ ലെവൽ കോച്ച് എന്ന നിലയിൽ, യുവ ക്രിക്കറ്റ് കളിക്കാരെ വളർത്തിയെടുക്കുന്നതിലും അവർക്ക് മാർഗനിർദ്ദേശം നൽകുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു, ഇത് സംസ്ഥാനത്തെ ക്രിക്കറ്റ് പ്രതിഭകളുടെ വികസനത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തി.’’– കെഎസ്‌‍സിഎ ഒരു പ്രസ്‍താവനയിൽ പറഞ്ഞു.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം (X/@doddaganesha) എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

A cricket subordinate has died aft suffering a bosom onslaught during a lucifer successful Bangalore. SL Akshay, a erstwhile Ranji Trophy subordinate for Karnataka, passed distant astatine the property of 39.

Read Entire Article