Published: September 18, 2025 03:16 PM IST Updated: September 18, 2025 03:24 PM IST
1 minute Read
ടോക്കിയോ∙ പാക്കിസ്ഥാൻ ഫുട്ബോൾ താരങ്ങളാണെന്ന വ്യാജരേഖകളുണ്ടാക്കി ജപ്പാനിലേക്കു കടക്കാൻ ശ്രമിച്ച 22 പാക്ക് പൗരന്മാരെ നാടുകടത്തി. പാക്കിസ്ഥാനിലെ ‘ഫുട്ബോൾ ക്ലബ്ബിന്റെ താരങ്ങളായി’ ജപ്പാനിലേക്ക് കളിക്കാൻ എത്തിയവരെയാണ് ജപ്പാന്‍ പാക്കിസ്ഥാനിലേക്കു തന്നെ നാടുകടത്തിയത്. സംഭവത്തിനു പിന്നിൽ മനുഷ്യക്കടത്താണെന്ന് അന്വേഷണത്തിലൂടെ വ്യക്തമായി. സിയാൽകോട്ടിൽനിന്നുള്ള ഫുട്ബോൾ താരങ്ങളാണെന്ന് അവകാശപ്പെട്ടാണ് ഇവർ പാക്കിസ്ഥാൻ വിട്ടത്.
പാക്കിസ്ഥാനിലെ മനുഷ്യക്കടത്ത് സംഘത്തിൽപെട്ട മാലിക് വഖാസ് എന്നയാൾ ‘ഗോൾഡൻ ഫുട്ബോൾ ട്രയൽ’ എന്ന പേരിൽ ഫുട്ബോൾ ക്ലബ്ബ് റജിസ്റ്റർ ചെയ്ത ശേഷം അതുവഴി ആളുകളെ കടത്താനാണു ശ്രമിച്ചത്. നിയമവിരുദ്ധമായി വിദേശത്തേക്കു പോകാൻ ആളുകളിൽനിന്ന് 40 ലക്ഷം പാക്കിസ്ഥാനി രൂപയാണ് കമ്മിഷനായി വാങ്ങിയതെന്നും ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കണ്ടെത്തി. 22 പേരാണ് സിയാൽകോട്ട് വിമാനത്താവളത്തിൽനിന്നു ജപ്പാനിലേക്കു പോയത്.
ജപ്പാനിലെ പരിശോധനകൾക്കിടെ രേഖകൾ വ്യാജമാണെന്നു തെളിഞ്ഞു. ഫുട്ബോൾ താരങ്ങൾക്ക് ആവശ്യമായ പരിശീലനം ഉൾപ്പടെ നടത്തിയായിരുന്നു തട്ടിപ്പ്. പാക്കിസ്ഥാന്‍ ഫുട്ബോൾ ഫെഡറേഷൻ, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ രേഖകൾ വ്യാജമായി ഉണ്ടാക്കി. 2024 ൽ 17 പേരെ ഇങ്ങനെ ജപ്പാനിലേക്കു കടത്തിയിട്ടുണ്ടെന്നും മാലിക് വഖാസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
English Summary:








English (US) ·