ഫുൾ മീൽ തയ്യാറാവുന്നുണ്ട്! ചരിത്രത്തിലാദ്യമായി ഒരു ഫസ്റ്റ് ഹാഫും, സെക്കൻറ് ഹാഫുമുള്ള ട്രെയിലർ, അമ്പിയും അന്യനുമായി വിക്രം

4 days ago 3
വിക്രം എന്ന നടനെക്കുറിച്ച് പറയുമ്പോൾ സിനിമാപ്രേമികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുക അന്യനിലെ അമ്പിയോ ഐയിലെ ലിംഗേശനോ ഒക്കെയാകും. ഓരോ സിനിമയിലും ഗംഭീര അഭിനയം കാഴ്ച വെക്കുന്ന ഈ താരം ഇപ്പോൾ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത്തവണ ഒരു സാധാരണ കാറ്ററിങ് സർവീസ് നടത്തുന്ന ആളുടെ വേഷത്തിലാണ് വിക്രമിന്റെ വരവ്. എന്നാൽ അത് വെറുമൊരു സാധാരണക്കാരന്റെ കഥയാണെന്ന് കരുതാൻ വരട്ടെ. പകൽ വെളിച്ചത്തിൽ ചിരിപ്പിച്ചു നടക്കുന്ന ആ മനുഷ്യന്റെ യഥാർത്ഥ മുഖം വേറെയാണ്. അതാണ് ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ' പവർ ഹൗസ് ' എന്ന പുതിയ ചിത്രം കാത്തുവെച്ചിരിക്കുന്ന സർപ്രൈസ്.

'ചിയാൻ 63' എന്ന് ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്ന ഈ സിനിമയുടെ മൂന്നര മിനിറ്റിലേറെ ദൈർഘ്യമുള്ള പ്രൊമോ ഇപ്പോൾ സിനിമാലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. സൂപ്പർ ഹിറ്റ് ചിത്രമായ 'ഇരുമുഗ'ന് ശേഷം ആനന്ദ് ശങ്കറും വിക്രമും വീണ്ടും ഒന്നിക്കുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആകാംക്ഷയിലായിരുന്നു എല്ലാവരും. ആ കാത്തിരിപ്പിന് അക്ഷരാർത്ഥത്തിൽ തീപിടിപ്പിക്കുന്നതാണ് പുതിയ പ്രൊമോ വീഡിയോ.

Samayam Malayalamഎനിക്കും ജനിക്കാന്‍ പോകുന്ന എന്റെ കുഞ്ഞിനും കിട്ടിയ അനുഗ്രഹം; സമാന്ത റുത്ത് പ്രഭുവിന് നടന്നത് വെറുമൊരു ബേബി ഷവര്‍ ചടങ്ങല്ല!
ഊർവശി , വി ടി വി ഗണേഷ് എന്നിവരുടെ കൗണ്ടർ ഡയലോഗുകളും റിയ ഷിബു സ്ഥിരമായി അവതരിപ്പിക്കുന്ന കുസൃതിക്കാരിയായ കഥാപാത്രവും ചേരുമ്പോൾ ഒരു പക്കാ ഫാമിലി എന്റർടെയ്നറാണ് ഇതെന്ന് തോന്നിപ്പിക്കും.

എന്നാൽ ആ ശാന്തമായ കുടുംബാന്തരീക്ഷത്തിൽ നിന്നും ക്യാമറ പതിയെ വീടിന്റെ സ്റ്റോർ റൂമിലേക്ക് തിരിയുമ്പോൾ സീൻ അകെ മാറുന്നു. ശാന്തനായ ആ കാറ്ററിങ് കാരന്റെ ആരും കാണാത്ത, ആക്ഷനും നിഗൂഢതയും നിറഞ്ഞ മറ്റൊരു ലോകമാണ് അവിടെ വെളിപ്പെടുന്നത്. സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതം കൂടി ചേരുമ്പോൾ വരാനിരിക്കുന്നത് ഒരു ഗംഭീര തിയേറ്റർ അനുഭവമാണെന്ന് ഉറപ്പിക്കാം.

ചിത്രം 2027-ൽ മാത്രമേ തിയേറ്ററുകളിൽ എത്തുകയുള്ളൂ എന്നത് മാത്രമാണ് ആരാധകരെ അല്പമെങ്കിലും നിരാശപ്പെടുത്തുന്നത്. അതിനിടയിൽ വിക്രം നായകനാകാനിരുന്ന ചില പ്രോജക്ടുകൾ ഉപേക്ഷിച്ചുവെന്ന റിപ്പോർട്ടുകളും വന്നിരുന്നു.


എസ്.യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'വീര ധീര സൂരൻ: പാർട്ട് 2' ആണ് വിക്രമിന്റേതായി ഏറ്റവും ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. തന്റെ മുൻകാലം മറന്ന് ഒരു പലചരക്ക് കടക്കാരനായി ജീവിക്കുന്ന കാളി എന്ന കഥാപാത്രമായി വിക്രം വിസ്മയിപ്പിച്ച ചിത്രമായിരുന്നു അത്. ഒരു രാത്രിയിൽ നടക്കുന്ന സംഭവവികാസങ്ങളെ ഉദ്വേഗജനകമായി അവതരിപ്പിച്ച ആ ആക്ഷൻ ത്രില്ലറിൽ സുരാജ് വെഞ്ഞാറമൂടും എസ്.ജെ. സൂര്യയും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രം നിലവിൽ ആമസോൺ പ്രൈമിൽ ലഭ്യമാണ്.

ഇതിന് പുറമെ '96' സംവിധായകൻ പ്രേം കുമാർ, 'ഹായ്' ഫെയിം വിഷ്ണു ഇടവൻ എന്നിവരുടെ സിനിമകളിലും വിക്രം വൈകാതെ ഭാഗമാകും. ചുരുക്കത്തിൽ, വരുന്ന കുറച്ചു വർഷങ്ങൾ വിക്രം എന്ന അഭിനയ പ്രതിഭയുടെ മറ്റൊരു വിശ്വരൂപം തന്നെയാകും നമ്മൾ സ്ക്രീനിൽ കാണാൻ പോകുന്നത്.

Read Entire Article