27 June 2025, 06:32 PM IST

പ്രതീകാത്മക ചിത്രം
കൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പിആര്‍ഒമാരുടെ കൂട്ടായ്മയായ ഫെഫ്ക പിആര്‍ഒ യൂണിയന്‍ നടത്തിയ ഹ്രസ്വചിത്രമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന, പരമാവധി രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിന് പരിഗണിച്ചത്.
ഡോ. പ്രകാശ് പ്രഭാകര്‍ സംവിധാനം ചെയ്ത 'പാഠം ഒന്ന്', ആദര്‍ശ് എസ്. സംവിധാനം ചെയ്ത 'ടൂ ഷേഡ്‌സ് ഓഫ് ലൈഫ്', അഭി കൃഷ്ണ സംവിധാനം ചെയ്ത 'സ്റ്റേ ഹൈ ഓണ്‍ ലൈഫ്' എന്നീ ചിത്രങ്ങളാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. യൂണിയന്‍ ജഡ്ജിങ് കമ്മിറ്റി തിരഞ്ഞെടുത്ത വിജയികള്‍ക്ക് പ്രശസ്തി പത്രവും മറ്റ് സമ്മാനങ്ങളും നല്‍കുമെന്ന് പിആര്‍ഒ യൂണിയന്‍ പ്രസിഡന്റ് അജയ് തുണ്ടത്തില്‍, സെക്രട്ടറി എബ്രഹാം ലിങ്കണ്‍ എന്നിവര്‍ അറിയിച്ചു.
Content Highlights: FEFKA PRO Union announced winners of their abbreviated movie contention promoting an anti-drug message
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·