
'കാര്യസ്ഥൻ' പ്രകാശനച്ചടങ്ങിൽനിന്ന്
ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനിലെ അംഗങ്ങള്‍ രചിച്ച കഥകളുടെ സമാഹാരമായ 'കാര്യസ്ഥന്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു. എറണാകുളം കച്ചേരിപ്പടി ആശീര്‍ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വിപുലമായ ചടങ്ങില്‍ പ്രശസ്ത ചലച്ചിത്രതാരം ആസിഫ് അലി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ പ്രസിഡന്റ് എന്‍.എം. ബാദുഷയ്ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ഷാജി പട്ടിക്കര എഡിറ്റ് ചെയ്ത് ഈ പുസ്തകത്തില്‍ ഷിബു ജി. സുശീലന്‍, എന്‍.എം. ബാദുഷ, എല്‍ദോ ശെല്‍വരാജ്, സിദ്ധു പനക്കല്‍, ഷാജി പട്ടിക്കര, ജയേഷ് തമ്പാന്‍, ഗോകുലന്‍ പിലാശ്ശേരി, ശ്യാം തൃപ്പൂണിത്തുറ, ബദറുദ്ദീന്‍ അടൂര്‍, സാബു പറവൂര്‍, ഷാഫി ചെമ്മാട്, കല്ലാര്‍ അനില്‍, സുധന്‍ രാജ്, ഷൈജു ജോസഫ്, തങ്കച്ചന്‍ മണര്‍കാട്, രാജീവ് കുടപ്പനക്കുന്ന്, ശ്യാം പ്രസാദ്, അസ്ലം പുല്ലേപടി, അഷ്‌റഫ് പഞ്ചാര, ലിജു നടേരി എന്നിവരുടെ 24 കഥകളാണ് ഉള്ളത്.
Content Highlights: Karyasthan, a postulation of abbreviated stories by FEFKA Production Executive Union members launched
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·