Published: January 15, 2026 07:06 AM IST Updated: January 15, 2026 11:06 AM IST
1 minute Read
നവി മുംബൈ∙ വനിതാ പ്രിമിയർ ലീഗ് (ഡബ്ല്യുപിഎൽ) നാലാം സീസണിൽ ഡൽഹി ക്യാപിറ്റൽസിന് ആദ്യ ജയം. ഇന്നലെ നടന്ന മത്സരത്തിൽ യുപി വോറിയേഴ്സിനെ 7 വിക്കറ്റിനാണ് ഡൽഹി മറികടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യുപി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി.
ക്യാപ്റ്റൻ മെഗ് ലാനിങ്ങിന്റെ (38 പന്തിൽ 54) അർധ സെഞ്ചറിയാണ് യുപിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഹർലീൻ ഡിയോളും (36 പന്തിൽ 47) വോറിയേഴ്സിനായി തിളങ്ങി. ഡൽഹിക്കായി മരിസെയ്ൻ കാപ്പും ഷഫാലി വർമയും 2 വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ലിസ് ലീ (44 പന്തിൽ 67), ഷഫാലി വർമ (32 പന്തിൽ 36) എന്നിവരുടെ ബലത്തിൽ നന്നായി തുടങ്ങിയ ഡൽഹി, അവസാന ഓവറുകളിൽ അൽപം പതറിയെങ്കിലും ലോറ വോൾവർട്ട് (25 നോട്ടൗട്ട്), ക്യാപ്റ്റൻ ജമീമ റോഡ്രീഗ്സ് (21) എന്നിവരുടെ മികവിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: യുപി 20 ഓവറിൽ 8ന് 154. ഡൽഹി 20 ഓവറിൽ 3ന് 158. സീസണിൽ യുപിയുടെ മൂന്നാം തോൽവിയാണിത്.
English Summary:








English (US) ·