Curated by: ഗോകുൽ എസ്|Samayam Malayalam•4 Jun 2025, 1:24 am
ഐപിഎൽ ഫൈനലിന് ശേഷം ആരാധകർ അറിയാൻ ആഗ്രഹിച്ച ചില കാര്യങ്ങളിൽ സൂചന നൽകി വിരാട് കോഹ്ലി. താരം സ്വന്തമാക്കിയത് ആദ്യ ഐപിഎൽ കിരീടം.
ഹൈലൈറ്റ്:
- ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കി ആർസിബി
- ഫൈനലിന് ശേഷം മനസ് തുറന്ന് വിരാട് കോഹ്ലി
- കോഹ്ലി ഈ സീസണിൽ കാഴ്ചവെച്ചത് കിടിലൻ പ്രകടനം
വിരാട് കോഹ്ലി (ഫോട്ടോസ്- Samayam Malayalam) ഫൈനലിന് ശേഷം അക്കാര്യം തുറന്ന് പറഞ്ഞ് വിരാട് കോഹ്ലി; ഇമ്പാക്ട് പ്ലേയറായി ഐപിഎല്ലിൽ കളിക്കില്ലെന്നും വെളിപ്പെടുത്തൽ
ഐപിഎല്ലിൽ ഇമ്പാക്ട് താരമായി കളിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഫൈനൽ വിജയത്തിന് ശേഷം വിരാട് കോഹ്ലി വ്യക്തമാക്കി. ഫീൽഡ് ചെയ്യാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും അങ്ങനെ ഒരു ഇമ്പാക്ട് കൊണ്ടുവരാനാണ് ഇഷ്ടപ്പെടുന്നതെന്നുമാണ് കോഹ്ലി പറഞ്ഞത്. ഇതോടെ വരും സീസണുകളിലും ഐപിഎൽ മത്സരങ്ങളിൽ മുഴുനീളം വിരാട് കോഹ്ലിയെ കാണാൻ സാധിക്കുമെന്ന് ഉറപ്പായി.
Also Read: ഐപിഎല്ലിൽ ആർസിബിക്ക് ചരിത്ര കിരീടം, ഫൈനലിൽ പഞ്ചാബ് കിങ്സിനെ തകർത്തു; ആരാധകർക്ക് ആഘോഷ രാവ്
അതേ സമയം 2025 സീസൺ ഐപിഎല്ലിൽ ആർസിബിയുടെ കിരീട നേട്ടത്തിന് പിന്നിൽ നിർണായക പങ്കാണ് വിരാട് കോഹ്ലി വഹിച്ചത്. 15 കളികളിൽ നിന്ന് 54.75 ബാറ്റിങ് ശരാശരിയിൽ 657 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. ഈ സീസണിൽ റൺ വേട്ടയിൽ മൂന്നാം സ്ഥാനത്താണ് കോഹ്ലി. എട്ട് അർധസെഞ്ചുറികളാണ് ഇത്തവണ കോഹ്ലി ആർസിബിക്കായി നേടിയത്. 66 ഫോറുകളും 19 സിക്സറുകളും ഇതിഹാസത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു.
Also Read: ഐപിഎല്ലിൽ കിടിലൻ റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്ലി; നേട്ടം കൈവരിച്ചത് ഫൈനലിനിടെ
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന റൺ വേട്ടക്കാരൻ കൂടിയാണ് വിരാട് കോഹ്ലി. 2008 ലെ പ്രഥമ സീസൺ ഐപിഎൽ മുതൽ ആർസിബിയുടെ താരമായ കോഹ്ലി, ഇതുവരെ മൊത്തം 267 മത്സരങ്ങളാണ് ഐപിഎല്ലിൽ കളിച്ചിട്ടുള്ളത്. ഇതിൽ 39.55 ബാറ്റിങ് ശരാശരിയിൽ 8661 റൺസ് താരം നേടി. എട്ട് സെഞ്ചുറികളും 63 അർധസെഞ്ചുറികളുമാണ് ഐപിഎല്ലിൽ വിരാട് കോഹ്ലിയുടെ സമ്പാദ്യം.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·