Published: July 26 , 2025 09:11 PM IST Updated: July 26, 2025 09:19 PM IST
1 minute Read
ബാതുമി (ജോർജിയ)∙ വനിതാ ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യ മത്സരത്തിൽ സമനിലയ്ക്ക് കൈകൊടുത്ത് ഇന്ത്യൻ താരങ്ങളായ ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും. ഇന്ത്യൻ താരങ്ങൾ നേർക്കുനേർ എത്തുന്ന കലാശപ്പോരാട്ടമെന്ന നിലയിൽ ശ്രദ്ധ നേടിയ മത്സരത്തിൽ, ഇരുവരും കടുത്ത പോരാട്ടം കാഴ്ചവച്ചാണ് സമനിലയ്ക്ക് കൈകൊടുത്തത്.
ഇതോടെ ഇരുവർക്കും അര പോയിന്റ് വീതം ലഭിച്ചു. വിജയിയെ കണ്ടെത്താനുള്ള രണ്ടാം മത്സരം ഞായറാഴ്ച നടക്കും. അവിടെയും സമനില തുടർന്നാൽ തിങ്കളാഴ്ച നടക്കുന്ന ടൈബ്രേക്കറിലൂടെ ജേതാവിനെ കണ്ടെത്തും.
ഇന്ത്യൻ വനിതാ ചെസിലെ യുവത്വവും പരിചയസമ്പത്തും നേർക്കുനേരെത്തിയ മത്സരത്തിൽ മുപ്പത്തെട്ടുകാരിയായ കൊനേരു ഹംപിയെ വിറപ്പിച്ചാണ് പത്തൊൻപതുകാരിയായ ദിവ്യ ദേശ്മുഖ് സമനിലയ്ക്കു സമ്മതിച്ചത്. നേരത്തെ, മുൻ ലോക വനിതാ ചാംപ്യൻ ടാൻ സോങ്‌യിയെ 101 നീക്കങ്ങൾ നീണ്ട മാരത്തൺ കളിയിൽ തോൽപിച്ചാണ് ദിവ്യ ദേശ്മുഖ് ഫൈനലിലെത്തിയത്. ലീ ടിങ്ജിക്കെതിരെ ടൈബ്രേക്കറിലായിരുന്നു കൊനേരു ഹംപിയുടെ ജയം.
English Summary:








English (US) ·