Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•29 May 2025, 10:31 pm
ഐപിഎൽ 2025 ക്വാളിഫയർ ഒന്ന് പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ അനായാസം പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇതോടെ ഐപിഎൽ 2025 സീസണിൽ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് രജത് പാട്ടിദാർ നയിക്കുന്ന ആർസിബി.
ഹൈലൈറ്റ്:
- ഐപിഎൽ 2025 ഫൈനലിൽ പ്രവേശിച്ച് ആർസിബി
- ക്വാളിഫയർ 2 മത്സരത്തിൽ പ്രവേശിച്ച് പഞ്ചാബ്
- പിബികെഎസ് - ആർസിബി മത്സരത്തിൽ ആർസിബിയ്ക്ക് ജയം
ആർസിബി, പഞ്ചാബ് കിങ്‌സ് (ഫോട്ടോസ്- Samayam Malayalam) ഫിൽ സാൾട് ആണ് പഞ്ചാബിനെ അനായാസം ഫൈനലിലേക്ക് പ്രവേശിപ്പിച്ചത്. അർധ സെഞ്ചുറി നേടി തിളങ്ങിയ താരം പുറത്താകാതെ 56 റൺസ് നേടി. താരം തന്നെയാണ് ആർസിബിയുടെ ടോപ് സ്കോററും.
ഫൈനലിലേക്ക് അനായാസമായി പ്രവേശിച്ച് കോഹ്‌ലിയുടെ ചുവന്ന പട; ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെ എറിഞ്ഞ് തകർത്ത് ആർസിബി
പഞ്ചാബിനെ നാണം കെടുത്തിയ ആർസിബി 2016ന് ശേഷം ആദ്യമായി ആണ് ഫൈനലിൽ പ്രവേശിക്കുന്നത്. ഐപിഎൽ ടൂർണമെന്റിന്റെ തുടക്കം മുതൽ ഉള്ള ടീം ആണ് ആർസിബി എങ്കിലും ഇതുവരെ കപ്പ് നേടാൻ സാധിച്ചിട്ടില്ല. ഇന്നിപ്പോൾ പഞ്ചാബിനെ എറിഞ്ഞു തകർത്ത ആർസിബി ഈ സീസണിൽ കപ്പ് നേടും എന്ന് തന്നെയാണ് ഇതോടെ ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്. ഐപിഎൽ 2025 ക്വാളിഫയർ ഒന്ന് മത്സരത്തിൽ ബാറ്റിങ് തകർച്ച നേരിട്ട പഞ്ചാബിനെ ആണ് കാണാൻ സാധിച്ചത്. പതിനഞ്ചാം ഓവറിൽ തന്നെ പഞ്ചാബ് ഓൾ ഔട്ട് ആവുകയായിരുന്നു വെറും 101 റൺസ് നേടാൻ മാത്രം നേടാനാണ് പഞ്ചാബിന് സാധിച്ചത്. പ്രഭ്‌സിമ്രാൻ സിങ്, മാർക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമർസായി എന്നിവർ മാത്രമാണ് പഞ്ചാബിനായി രണ്ടക്കം തികച്ചത്.
പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ വെറും 4 റൺസുകൾ മാത്രം നേടി പവലിയനിലേക്ക് മടങ്ങുകയായിരുന്നു. പഞ്ചാബിനെ എറിഞ്ഞുതകർത്തത്തിൽ മുന്പന്തിയിലുള്ളത് ആർസിബി താരങ്ങളായ സുയാഷ് ശർമയും ജോഷ് ഹേസൽവുഡുമാണ്. 3 വിക്കറ്റുകൾ വീതമാണ് താരങ്ങൾ പിഴുതത്.
യഷ് ദയാൽ 2 വിക്കറ്റുകളും ഭുവനേശ്വർ കുമാർ, റൊമാരിയോ ഷെപ്പേർഡ് എന്നിവർ ഓരോ വിക്കറ്റ് വീതവും പിഴുത്. പന്തെറിയാൻ എത്തിയ കൃണാൽ പാണ്ഡ്യയ്ക്ക് മാത്രമാണ് വിക്കറ്റ് നേടാൻ സാധിക്കാഞ്ഞത്. എന്നാൽ നിർണായക ക്യാച്ച് സ്വന്തമാക്കി കൃണാൽ പാണ്ഡ്യയ്ക്കും തിളങ്ങാൻ സാധിച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബി തുടക്കം ഗംഭീരമാക്കി എങ്കിലും നാലാം ഓവറിൽ സ്റ്റാർ ഓപ്പണർ വിരാട് കോഹ്‌ലിയെ ടീമിന് നഷ്ടമാവുകയായിരുന്നു. 12 പന്തിൽ 2 ഫോറുകൾ നേടി കോഹ്ലി ഔട്ട് ആയി. എന്നാൽ ക്രീസിൽ ഉണ്ടായിരുന്ന ഫിൽ സാൾട്ട് തകർപ്പൻ പ്രകടനം പുറത്തെടുത്തു. പലപ്പോഴായി പന്ത് ബൗണ്ടറി കടനത്തിനും താരം മറന്നില്ല. ആർസിബി സ്കോർ 84 റൺസ് ആയപ്പോൾ മായങ്ക് അഗർവാളിനെ ആർസിബിയ്ക്ക് നഷ്ടമായി.
ഐപിഎൽ 2025 ക്വാളിഫയർ ഒന്ന് മത്സരത്തിൽ പറഞ്ഞയപെട്ടതോടെ ക്വാളിഫയർ രണ്ട് മത്സരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിങ്‌സ്. എലിമിനേറ്റർ മത്സരത്തിൽ ജയിക്കുന്ന ടീമുമായി ആയിരിക്കും പഞ്ചാബ് കിങ്‌സ് ക്വാളിഫയർ രണ്ട് മത്സരത്തിൽ ഏറ്റുമുട്ടുക.
ഈ മത്സരത്തിൽ ജയിക്കാൻ സാധിച്ചാൽ പഞ്ചാബിന് ഫൈനലിൽ പ്രവേശിക്കാം. തോൽക്കുകയാണ് എങ്കിൽ പഞ്ചാബ് ഈ സീസണിൽ നിന്ന് പുറത്താകും. കന്നി കിരീടത്തിനായിയുള്ള കാത്തിരിപ്പ് പഞ്ചാബ് വീണ്ടും തുടരും.
അതേസമയം പ്ലേ ഓഫ് മത്സരങ്ങളിൽ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോർ ആണ് പഞ്ചാബ് കിങ്‌സ് നേടിയത്. ഡെക്കാൻ ചാർജേഴ്‌സ് ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ടീം. മറ്റൊരു പട്ടികയിൽ കൂടി ഇന്ന് നടന്ന മത്സരം പ്രവേശിച്ചിട്ടുണ്ട്.
ഐപിഎൽ ചരിത്രത്തിൽ പ്ലേ ഓഫ് മത്സരത്തിൽ ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ മത്സരം അവസാനിപ്പിച്ചിരിക്കുകയാണ് ആർസിബി ഇതോടെ ഐപിഎൽ പ്ലേഓഫുകളിലെ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സ് പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഈ മത്സരം.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·