ഫൈനൽ അല്ലാതെന്ത്? ഈ ലോകകപ്പിൽ ഉണ്ടാകുമോ മെസ്സി X ക്രിസ്റ്റ്യാനോ പോരാട്ടം?

1 month ago 5

എസ്.പി. ശരത്

എസ്.പി. ശരത്

Published: April 29, 2026 08:03 AM IST Updated: April 29, 2026 01:03 PM IST

1 minute Read

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി

ജ്യോതിശാസ്ത്രമനുസരിച്ച്, നക്ഷത്രങ്ങൾ തമ്മിലുള്ള കൂട്ടിമുട്ടൽ അത്യപൂർവവും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നവയുമാണ്. ഫുട്ബോളിലെ പ്രകാശതീവ്രതയേറിയ നക്ഷത്രങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ ഈ ലോകകപ്പിലൊരു കണ്ടുമുട്ടലിനു സാധ്യതയുണ്ടോ?കഴിഞ്ഞ 5 ലോകകപ്പുകളിൽ ഒരിക്കൽ പോലും ഇരുവർക്കും നേർക്കുനേർ കളിക്കാൻ അവസരമുണ്ടായിട്ടില്ല. എന്നാൽ, ഇക്കുറി സാധ്യത തള്ളിക്കളയാന‍ാകില്ല.

ഇരുവരുടെയും അവസാന ലോകകപ്പെന്ന നിലയിൽ അർജന്റീനയും പോർച്ചുഗലും തമ്മിലൊരു മത്സരമുണ്ടായാൽ, ഫുട്ബോൾ ചരിത്രത്തിലെ അവിസ്മരണീയ പോരാട്ടങ്ങളിലൊന്നായി അതു മാറും. ദേശീയ ടീമുകൾക്കു വേണ്ടി മെസ്സിയും ക്രിസ്റ്റ്യാനോയും രണ്ടുവട്ടമേ ഇതുവരെ പരസ്പരം കളിച്ചിട്ടുള്ളൂ. സൗഹൃദ മത്സരങ്ങളായിരുന്നു രണ്ടും. 2011ൽ അർജന്റീന 2–1നു ജയിച്ചപ്പോൾ 2014ൽ 1–0നു ജയം പോർച്ചുഗലിനൊപ്പം. ഇക്കുറി ഗ്രൂപ്പ്, റൗണ്ട് ഓഫ് 32 ഘട്ടങ്ങളിൽ അർജന്റീനയും പോർച്ചുഗലും കണ്ടുമുട്ടുകയില്ല. മറ്റു വഴികൾ എന്തൊക്കെയെന്ന ചോദ്യത്തിനു 3 സാധ്യതകളാണ് മുന്നിലുള്ളത്.

∙ സാധ്യത ഒന്ന്
∙ ഗ്രൂപ്പ് ജെയിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകളെ മറികടന്ന് അർജന്റീന ഗ്രൂപ്പ് ചാംപ്യൻമാരാവുക.
∙ ഗ്രൂപ്പ് കെയിൽ കൊളംബിയ, ഉസ്ബെക്കിസ്ഥാൻ, കോംഗോ ടീമുകളെ മറികടന്നു പോർച്ചുഗൽ ഗ്രൂപ്പ് ജേതാക്കളാവുക.
∙ റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16 എന്നിവ രണ്ടു ടീമുകളും ജയിക്കുക,
∙ ഇങ്ങനെ സംഭവിച്ചാൽ ജൂലൈ 11നു കൻസാസ് സിറ്റിയിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോർച്ചുഗലും അർജന്റീനയും തമ്മിലാകും.
(അർജന്റീന ഗ്രൂപ്പ് ചാംപ്യനാകാനുള്ള സാധ്യത 77%. പോർച്ചുഗലിന് 71%. നിലവിലെ ശക്തി കണക്കിലെടുത്താൽ ഇരുവരും പ്രീക്വാർട്ടർ റൗണ്ടുകൾ കടക്കുമെന്ന കാര്യത്തിലും സംശയമില്ല. അങ്ങനെ വന്നാൽ ഫൈനലിനെ വെല്ലുന്നൊരു ക്വാർട്ടർ ഫൈനൽ പ്രതീക്ഷിക്കാം)

∙ സാധ്യത രണ്ട്
∙ രണ്ടു ടീമുകളും അവരവരുടെ ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനത്താവുക.
∙ റൗണ്ട് ഓഫ് 32ൽ അർജന്റീനയും പോർച്ചുഗലും ജയിക്കുക.
∙ അങ്ങനെ വന്നാൽ ജൂലൈ 6നു ആർലിങ്ടനിലെ റൗണ്ട് ഓഫ് 16 മത്സരത്തിൽ പോർച്ചുഗൽ – അർജന്റീന മത്സരം.
(ഇരുവരും ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായാൽ പോർച്ചുഗലിനാണു വെല്ലുവിളിയേറെ. അങ്ങനെ സംഭവിച്ചാൽ പോർച്ചുഗലിനു നോക്കൗട്ടിൽ ആദ്യം നേരിടേണ്ടി വരിക ഇംഗ്ലണ്ടിനെയോ ക്രൊയേഷ്യയെയോ ആകും)

∙ സാധ്യത മൂന്ന്
∙ ഗ്രൂപ്പ് ഘട്ടത്തിൽ, ഒരു ടീം ചാംപ്യൻമാരാവുകയും അടുത്ത ടീം ചാംപ്യന്മാരാകാതെയും വന്നാൽ പിന്നീടവർ കണ്ടുമുട്ടാനുള്ള സാധ്യത ദുർബലം.
∙ ഗ്രൂപ്പ് ഓഫ് 32, ഗ്രൂപ്പ് ഓഫ് 16, ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ ഘട്ടങ്ങളിലൊന്നും ഇരുവരും കണ്ടുമുട്ടില്ല.
∙ ഈ ഘട്ടങ്ങളെല്ലാം കടന്ന് ഫൈനലിലെത്തിയാൽ മാത്രമേ കൂടിക്കാഴ്ചയ്ക്കു സാധ്യതയുള്ളൂ.

(ഏറ്റവും സാധ്യത കുറഞ്ഞവഴി മൂന്നാമത്തേതാണെങ്കിലും ആരാധകർ ആഗ്രഹിക്കുക ഇതായിരിക്കും. ഇനിയൊരു ലോകകപ്പിൽ മെസ്സിയും ക്രിസ്റ്റ്യാനോയും കളിക്കാൻ സാധ്യതയില്ലാത്തതിനാൽ ഇത്തവണ ഇരുവരും ഫൈനലിൽ ഏറ്റുമുട്ടിയാൽ അതൊരു സംഭവമാകും!)

English Summary:

Lionel Messi vs Cristiano Ronaldo World Cup imaginable clash is highly anticipated by fans. This imagination lucifer could hap successful the upcoming World Cup, offering a historical brushwood betwixt football's top rivals.

Read Entire Article