ഫൈനൽ ടിക്കറ്റിനായി ആരാധക പ്രവാഹം, വെബ്സൈറ്റിൽ ടിക്കറ്റ് കിട്ടാനില്ല. കൗണ്ടറിലും വൻ തിരക്ക്

2 months ago 3

മനോരമ ലേഖകൻ

Published: November 02, 2025 08:35 AM IST Updated: November 02, 2025 08:45 AM IST

1 minute Read

RICHGI

നവി മുംബൈ∙ രാവിലെ എട്ടു മണി മുതൽ നിൽക്കുകയാണ്. ഉച്ചയ്ക്ക് രണ്ടരയ്ക്കു തുറക്കുമെന്നു പറഞ്ഞ ടിക്കറ്റ് കൗണ്ടർ ഇവർ തുറക്കുന്നില്ല. എന്തൊരു കഷ്ടമാണ്? ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന ഇന്ത്യ– ദക്ഷിണാഫ്രിക്ക ഫൈനലിന്റെ ടിക്കറ്റിനായി ഗേറ്റിനു മുന്നിൽ തടിച്ചുകൂടിയ ചെറുപ്പക്കാർ രോഷത്തോടെ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ സെമിഫൈനലിൽ ഫേവ്റിറ്റുകളായിരുന്ന ഓസ്ട്രേലിയയെ ഇന്ത്യ തകർത്തതിനു പിന്നാലെയാണ് ഫൈനലിന്റെ ടിക്കറ്റിനായി ആരാധകർ ഒഴുകിയെത്തിയത്.

ആ മത്സരത്തിൽ ഇന്ത്യയുടെ വൻ പ്രതീക്ഷയായിരുന്ന വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന കുറഞ്ഞ സ്കോറിൽ പുറത്തായതോടെ ടിവിയിൽ കളി കാണുന്നത് നിർത്തിയെന്നും ചിലർ പറഞ്ഞു.പിന്നീട് ജമിമ റോഡ്രിഗ്സും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും നടത്തിയ ഉജ്വല പോരാട്ടത്തോടെ ഇന്ത്യ വിജയത്തിലേക്കു കുതിച്ചതോടെ ആരാധകരും ആവേശത്തിലായി. വെബ്സൈറ്റിലെ ഫൈനൽ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോയി.

ഓൺലൈനിൽ പലകുറി ശ്രമിച്ചു പരാജയപ്പെട്ട ശേഷമാണ് സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറിൽ ഭാഗ്യപരീക്ഷണത്തിനെത്തിയത്. ചിലർ വെള്ളിയാഴ്ചയും ടിക്കറ്റിനായി സ്റ്റേഡിയത്തിൽ വന്നുപോയിരുന്നു. അതേസമയം, കരിഞ്ചന്തയിൽ സാധാരണ ടിക്കറ്റുകൾ പതിനായിരങ്ങൾക്കും വിഐപി ടിക്കറ്റുകൾ ലക്ഷങ്ങൾക്കും വിറ്റുപോകുന്നതായും പറയുന്നു.

English Summary:

India vs South Africa Final: Ticket Frenzy Grips Navi Mumbai Fans

Read Entire Article