വഡോദര∙ നിലവിൽ, ക്രിക്കറ്റിലെ ഏതു ഫോർമാറ്റാണ് കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ ഭൂരിഭാഗം ഇന്ത്യക്കാരും നൽകുന്ന ഉത്തരം ഏകദിനം എന്നായിരിക്കും. രോഹിത് ശർമ, വിരാട് കോലി എന്നീ സൂപ്പർ താരങ്ങളുടെ സാന്നിധ്യമാണ് നഷ്ടപ്പെട്ടുപോയ പ്രതാപവും ആരാധക പിന്തുണയും ഏകദിന ക്രിക്കറ്റിന് തിരിച്ചുനൽകിയത്. ന്യൂസീലൻഡിനെതിരായ 3 മത്സര ഏകദിന (വൺ ഡേ) പരമ്പരയിലെ ആദ്യ ഏകദിനത്തിനായി ടീം ഇന്ത്യ ഇന്ന് വഡോദരയിൽ ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും രോ–കോ സഖ്യത്തിൽ തന്നെ.
ക്യാപ്റ്റനായി ശുഭ്മൻ ഗിൽ തിരിച്ചെത്തുന്നു എന്നതും ന്യൂസീലൻഡ് പരമ്പരയെ ശ്രദ്ധേയമാക്കുന്നു. വഡോദരയിലെ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ (ബിസിഎ) സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം. ഇതാദ്യമായാണ് ബിസിഎ സ്റ്റേഡിയം ഒരു രാജ്യാന്തര പുരുഷ ഏകദിന മത്സരത്തിന് വേദിയാകുന്നത്. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
ഫോം തുടരാൻദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഫോം ആവർത്തിക്കാൻ ഉറപ്പിച്ചാണ് രോഹിത്തും കോലിയും ന്യൂസീലൻഡിനെതിരെയും ഇറങ്ങുക. പിന്നാലെ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരങ്ങളിലും ഇരുവരും സെഞ്ചറി നേടി ഫോം തെളിയിച്ചിരുന്നു. അടുത്ത വർഷത്തെ ഏകദിന ലോകകപ്പിനു തയാറെടുക്കുന്ന രോ–കോ ജോടിക്ക് ഇനിയങ്ങോട്ടുള്ള എല്ലാ ഏകദിന പരമ്പരകളും നിർണായകമാണ്. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കുറവ് ഇന്നിങ്സുകളിൽ നിന്ന് 28000 റൺസ് തികയ്ക്കുന്ന താരം എന്നതുൾപ്പെടെ ഒരുപിടി റെക്കോർഡുകൾ പരമ്പരയിൽ കോലിയെ കാത്തിരിക്കുന്നുണ്ട്.
ഗിൽ വരുന്നുപരുക്കുമൂലം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ നിന്നു വിട്ടുനിന്ന, അപ്രതീക്ഷിതമായി ട്വന്റി20 ലോകകപ്പ് ടീമിൽ നിന്നു പുറത്തായ ശുഭ്മൻ ഗില്ലിന്റെ തിരിച്ചുവരവാണ് പരമ്പരയിലെ മറ്റൊരു ഹൈലൈറ്റ്. പരുക്കു ഭേദമായ ശേഷം ഗിൽ ആദ്യമായി കളത്തിൽ ഇറങ്ങിയത് വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനു വേണ്ടിയായിരുന്നു. എന്നാൽ മത്സരത്തിൽ 11 റൺസ് മാത്രമാണ് താരത്തിനു നേടാനായത്. ഈ സമ്മർദങ്ങൾക്കു നടുവിലൂടെയാണ് ഗിൽ ന്യൂസീലൻഡ് പരമ്പരയ്ക്ക് എത്തുന്നത്. പരമ്പര സ്വന്തമാക്കുന്നതിനൊപ്പം തന്റെ ബാറ്റിങ് ഫോം വീണ്ടെടുക്കുക എന്ന ലക്ഷ്യം കൂടി ഗില്ലിനുണ്ട്. ഗിൽ തിരിച്ചെത്തിയതോടെ ഓപ്പണർ യശസ്വി ജയ്സ്വാളിന് അവസരം നഷ്ടമാകും.
ശ്രേയസിന്റെ പ്രതീക്ഷഓസ്ട്രേലിയൻ പര്യടനത്തിനിടെ പരുക്കേറ്റ്, രണ്ടു മാസത്തോളം ഗ്രൗണ്ടിന് പുറത്തിരിക്കേണ്ടിവന്ന ശ്രേയസ് അയ്യരും കിവീസ് പരമ്പരയിലൂടെ തിരിച്ചുവരവിന് തയാറെടുക്കുകയാണ്. വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ ടീമിനായി മിന്നും പ്രകടനം കാഴ്ചവച്ച ശ്രേയസ്, ഇതിനോടകം മാച്ച് ഫിറ്റ്നസും ഫോമും തെളിയിച്ചുകഴിഞ്ഞു. ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ ശ്രേയസിനാണ് മധ്യനിരയിൽ ബാറ്റിങ്ങിന്റെ ചുമതല.
ബോളിങ് ഭദ്രംഇടവേളയ്ക്കു ശേഷം ഏകദിന ടീമിലേക്കു തിരിച്ചെത്തിയ മുഹമ്മദ് സിറാജിനായിരിക്കും പേസ് വിഭാഗത്തിന്റെ ചുമതല. അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവർ സിറാജിനൊപ്പം ഇലവനിൽ എത്തിയേക്കും. സ്പിൻ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ എന്നിവർക്കൊപ്പം പേസ് ബോളിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി കൂടി ചേരുന്നതാകും ബോളിങ് നിര. ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ കളിപ്പിക്കാൻ തീരുമാനിച്ചാൽ ഒരു പേസർക്ക് പുറത്തിരിക്കേണ്ടി വന്നേക്കാം.
കരുത്തോടെ കിവീസ്‌സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് കിവീസ് എത്തുന്നത്. ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‌വെലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീമിൽ ലിമിറ്റഡ് ഓവർ സ്പെഷലിസ്റ്റുകൾക്ക് പഞ്ഞമില്ല. ഡെവൻ കോൺവേ, ഹെൻറി നിക്കോളാസ്, വിൽ യങ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ് തുടങ്ങി വാലറ്റം വരെ നീളുന്ന ബാറ്റിങ് നിരയാണ് കിവീസിന്റെ ശക്തി. ബോളിങ്ങിൽ ഇന്ത്യൻ വംശജനായ ഇരുപത്തിമൂന്നുകാരൻ ലെഗ് സ്പിന്നർ ആദിത്യ അശോകാണ് കിവീസ് നിരയിലെ സർപ്രൈസ് താരം.
English Summary:








English (US) ·