22 April 2025, 11:31 AM IST

Photo: instagram.com/anayabangar/
ഇന്ത്യന്‍ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാനും കുടുംബത്തിനുമൊപ്പം സമയം ചെലവഴിച്ച് അനയ ബംഗാര്‍. കഴിഞ്ഞവര്‍ഷമാണ് ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി വഴി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇക്കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ അനയ എന്ന പേരിലേക്ക് മാറിയതായും അവര്‍ പറഞ്ഞിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് മുമ്പ് സര്‍ഫറാസ് ഖാന്‍, സഹോദരന്‍ മുഷീര്‍ ഖാന്‍, യശസ്വി ജയ്സ്വാള്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ചെറുപ്പത്തില്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളയാളാണ് അനയ. കഴിഞ്ഞ ദിവസമാണ് തന്റെ ഉറ്റ സുഹൃത്ത് സര്‍ഫറാസ് ഖാനെയും കുടുംബത്തെയും അനയ സന്ദര്‍ശിച്ചത്. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അനയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഫോണ്‍ കൈയിലെടുക്കും മുമ്പ് ഞങ്ങള്‍ ബാറ്റുകള്‍ കൈയിലെടുത്തിരുന്നുവെന്ന അടിക്കുറിപ്പോടെയാണ് സര്‍ഫറാസ് ഖാനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങള്‍ അനയ പങ്കുവെച്ചിട്ടുള്ളത്.
.jpg?$p=f5f0faf&w=852&q=0.8)
നേരത്തേ ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് അനയ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചില താരങ്ങള്‍ അവരുടെ നഗ്‌നചിത്രങ്ങള്‍ അയച്ചുതന്നതായും മോശമായി പെരുമാറിയതായും അനയ പറഞ്ഞു. ലല്ലന്‍ടോപ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
Content Highlights: Anaya Bangar, who underwent sex affirmation surgery, visits her adjacent friend, Indian cricketer Su








English (US) ·